കല്‍പ്പറ്റ- തെരഞ്ഞെടുപ്പ് കോഴ കേസില്‍ ബി. ജെ. പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കി ക്രൈംബ്രാഞ്ച്. നവംബര്‍ 14ന് രാവിലെ 11 മണിക്ക് കല്‍പ്പറ്റയില്‍ എസ്. പി ഓഫിസിലെ ക്രൈംബ്രാഞ്ച് ഓഫിസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരാകണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ ബി. ജെ. പി സ്ഥാനാര്‍ഥിയാകാന്‍ സി. കെ ജാനുവിന് പണം നല്‍കിയെന്ന കേസിലാണ് അന്വേഷണം. നേരത്തെ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസിലും ഉള്‍പ്പെട്ട കെ. സുരേന്ദ്രന് അടുത്തിടെയാണ് ജാമ്യം ലഭിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ ബി. എസ്. പി സ്ഥാനാര്‍ഥിയായിരുന്ന കെ. സുന്ദരയ്ക്ക് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നായിരുന്നു കേസ്.
കെ. സുരേന്ദ്രനെ കൂടാതെ യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറല്‍ സുനില്‍ നായിക്, ബി. ജെ. പി മുന്‍ ജില്ലാ പ്രസിഡന്റ് കെ. ബാലകൃഷ്ണ ഷെട്ടി, ബി. ജെ. പി നേതാക്കളായ സുരേഷ് നായിക്, കെ. മണികണ്ഠ റൈ, ലോകേഷ് ലോണ്ട എന്നിവരും കേസിലെ പ്രതികളാണ്.