Sorry, you need to enable JavaScript to visit this website.

യു.ഡി.എഫ് ഉള്ളിടത്തോളം ലീഗും കോൺഗ്രസും തമ്മിലുള്ള ബന്ധം തുടരും- കെ. സുധാകരൻ

തൃശൂർ- യു.ഡി.എഫ് മുന്നണി ഉള്ളിടത്തോളം കാലം മുസ്ലീം ലീഗും കോൺഗ്രസും തമ്മിലുള്ള ബന്ധം അനസ്യൂതം തുടരുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. യു.ഡി.എഫിൽ ചർച്ച ചെയ്യാതെ ഒരു നിലപാടും ലീഗ് എടുക്കില്ല. യു.ഡി.എഫിൽ നിന്നും ലീഗ് പോകില്ലെന്ന് ഉറപ്പുണ്ട്. ലീഗിന്റെ തീരുമാനം ഉചിതമായി. തുടക്കം മുതൽ മുന്നണിയുടെ നട്ടെല്ലാണ് ലീഗ്. ഓരോ പാർട്ടിക്കും ഓരോ കാഴ്ച്ചപ്പാടുണ്ടാകും. അതനുസരിച്ച് പ്രതികരണങ്ങളുണ്ടാകും. അത് സ്വാഭാവികമാണ്. എന്നാൽ അത്തരം പ്രതികരണങ്ങൾ രാഷ്ട്രീയതീരുമാനമായി വരില്ല. സി.പി.എമ്മിന്റേത് നടുകെ മുറിച്ച് എന്തെങ്കിലും കിട്ടിയാൽ അതൊന്നു അടിച്ചു കൊണ്ടുവരാനുള്ള ശ്രമമാണ്. അത് രാഷ്ട്രീയത്തിൽ മര്യാദയല്ല. നിർഭാഗ്യത്തിന് കേരളത്തിൽ സി.പി.എം പോലൊരു രാഷ്ട്രീയപ്രസ്ഥാനം ഭരിക്കേണ്ടി വന്നതിൽ ഖേദിക്കുന്നു. തത്വാധിഷ്ഠിതമല്ലാത്ത ഒരു പ്രസ്ഥാനത്തിന്റെ ഭരണത്തിന് കീഴിൽ കേരളത്തിന്റെ സാംസ്‌ക്കാരിക ബോധവും രാഷ്ട്രീയബോധവും അമരുന്നത് കാണുമ്പോൾ പ്രയാസമുണ്ടെന്നും തൃശൂരിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.


 

Latest News