ഹായിൽ- കെ.എം.സി.സി സൗദി നാഷണൽ കമ്മിറ്റിയുടെ സാമൂഹ്യ സുരക്ഷാ പദ്ധതി അംഗത്വ കാമ്പയിന് ഹായിലിൽ തുടക്കമായി. സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ഫോം വിതരണ ഉദ്ഘാടനം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ബഷീർ മാള, അഷ്‌റഫ് അഞ്ചരക്കണ്ടിക്ക് ആദ്യ ഫോം നൽകി നിർവഹിച്ചു.
കെ.എം.സി.സി സൗദി നാഷണൽ കമ്മിറ്റിയുടെ പ്രവർത്തന താളുകളിലെ അവകാശവാദങ്ങളില്ലാത്ത പതിറ്റാണ്ടു നീണ്ട സുതാര്യമായ അടയാളപ്പെടുത്തലായ സാമൂഹ്യ സുരക്ഷാ പദ്ധതി 2024 അംഗത്വ കാമ്പയിനാണ് ഹായിലിൽ തുടക്കമായത്. ഹായിൽ കെ.എം.സി.സി ഓഫീസിൽ നടന്ന ചടങ്ങിൽ സെൻട്രൽ കമ്മിറ്റി ഭാരവാഹികളും ഏരിയ കമ്മറ്റി നേതാക്കളും പങ്കെടുത്തു. സെൻട്രൽ കമ്മിറ്റി ഭാരവാഹികളുടെ സാന്നിധ്യത്തിൽ വിവിധ ഏരിയ കമ്മിറ്റികൾക്കുള്ള ഫോം വിതരണവും നടന്നു. 2023 ഒക്ടോബർ 15 മുതൽ ഡിസംബർ 15 വരെ നടക്കുന്ന കാമ്പയിനിൽ മെമ്പർമാർക്ക് അംഗത്വം എടുക്കുന്നതിനും പുതുക്കുന്നതിനും അതാത് ഏരിയ കമ്മിറ്റി കോഡിനേറ്റർമാരെ ചുമതലപ്പെടുത്തി.