Sorry, you need to enable JavaScript to visit this website.

തലശ്ശേരി കോടതിയിലെ ഏഴു പേര്‍ക്കു കൂടി സിക വൈറസ് ബാധ

തലശ്ശേരി- തലശ്ശേരി കോടതിയില്‍ ഏഴു പേര്‍ക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചു. ഇതോടെ രോഗ ബാധിതരുടെ എണം എട്ടായി. തിരുവനന്തപുരം പബ്ലിക് ഹെല്‍ത്ത് ലാബിലെ പരിശോധനാ ഫലമാണ് പുറത്തു വന്നത്. 

ഒരാഴ്ച മുന്‍പാണ് തലശേരി ജില്ലാ കോടതിയില്‍ ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കും ജീവനക്കാര്‍ക്കും ഉള്‍പ്പെടെ  നൂറോളം പേര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടത്.

ഇതേതുടര്‍ന്ന് വ്യാഴം, വെള്ളി ദിവസങ്ങളില്‍ മൂന്ന് കോടതികള്‍ അടച്ചിട്ടിരുന്നു. ഒരേ രോഗലക്ഷണങ്ങള്‍ നൂറോളം പേര്‍ക്കാണ് അനുഭവപ്പെട്ടത്. കണ്ണിന് ചുവപ്പും പനിയുമാണ് അനുഭവപ്പെട്ടത്.

ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ തുടങ്ങിയ രോഗങ്ങള്‍ പടര്‍ത്തുന്ന ഈഡിസ് കൊതുകുകളാണ് സിക വൈറസ് വ്യാപനത്തിന് പിന്നിലും.

Latest News