ബംഗളൂരു - ചിന്നസ്വാമി സ്റ്റേഡിയത്തില്‍ റണ്ണൊഴുക്കിന്റെ പെരുമഴ സൃഷ്ടിച്ചിട്ടും ലോകകപ്പില്‍ ന്യൂസിലാന്റ് തുടര്‍ച്ചയായ നാലാമത്തെ പരാജയം നേരിട്ടു. 21 റണ്‍സിനാണ് പാക്കിസ്ഥാന്‍ ജയിച്ചത്. മഴ കാരണം കളി മുടങ്ങിയതോടെ ഡെക് വര്‍ത്ത് ലൂയീസ് അടിസ്ഥാനത്തിലാണ് പാക്കിസ്ഥാന്‍ ജയിച്ചത്. പാക്കിസ്ഥാൻ 25.3 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 200 റൺസ് നേടി.
ന്യൂസിലാന്‍റിന്‍റെ ഓപണര്‍ രചിന്‍ രവീന്ദ്രയും (94 പന്തില്‍ 108) ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസനും (79 പന്തില്‍ 95) നയിച്ച കിവീസിന്റെ ബാറ്റിംഗ് നിര തുടക്കം മുതല്‍ ഒടുക്കം വരെ ആഞ്ഞടിച്ചപ്പോള്‍ പാക്കിസ്ഥാന്‍ വഴങ്ങിയത് ആറിന് 401 റണ്‍സാണ്.
ഓപണര്‍ അബ്ദുല്ല ശഫീഖിനെ (4) രണ്ടാം ഓവറില്‍ നഷ്ടപ്പെട്ടെങ്കിലും പാക്കിസ്ഥാന്‍ തുല്യനാണയത്തില്‍ തിരിച്ചടിച്ചു. ഫഖര്‍ സമാന്‍ (81 പന്തില്‍ 126 നോട്ടൗട്ട്) ലോകകപ്പില്‍ ഏറ്റവും വേഗത്തില്‍ സെഞ്ചുറി നേടിയ പാക്കിസ്ഥാന്‍കാരനായി. ക്യാപ്റ്റന്‍ ബാബര്‍ അസം (63 പന്തില്‍ 66 നോട്ടൗട്ട്) ഒപ്പത്തിനൊപ്പം നിന്നു. ഇരുപത്തഞ്ചോവറില്‍ ഒന്നിന് 200 ല്‍ പാക്കിസ്ഥാന്‍ കുതിക്കുമ്പോള്‍ മഴയെത്തി. ഡകവര്‍ത്ത് ലൂയിസ് നിയമപ്രകാരം റണ്‍റെയ്റ്റില്‍ മുന്നിലുള്ള പാക്കിസ്ഥാനെ വിജയികളായി പ്രഖ്യാപിച്ചേക്കും.