മറാകിഷ്- മൃതദേഹം മറവുചെയ്യുന്നതിന് മുന്നോടിയായി കുളിപ്പിക്കുന്നതിനിടെ മയ്യിത്ത് എഴുന്നേറ്റിരുന്നു. മയ്യിത്ത് കുളിപ്പിക്കുകയായിരുന്ന പള്ളി ഇമാം ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മൊറോക്കൻ നഗരമായ മറാക്കിഷിലാണ് സംഭവം. മൃതദേഹം കഫൻ ചെയ്യുന്നതിനിടെയാണ് മയ്യിത്ത് പെട്ടെന്ന് എഴുന്നേറ്റത്. ഇതുകണ്ട ഇമാമിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
നഗരത്തിലെ ഒരു പള്ളിയിൽ കഴിഞ്ഞ വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിനിടെ ബോധരഹിതനായി വീണ യുവാവാണ് പുനർജനിച്ചത്. ഇയാളെ ഉടൻ ആശുപത്രിയിലേക്ക് എത്തിച്ചപ്പോൾ പരിശോധിച്ച ഡോക്ടർ മരിച്ചെന്ന് വിധിച്ചു. പിന്നീട് ഏതാനും ഡോക്ടർമാർ കൂടി പരിശോധന നടത്തിയാണ് മരണ സർട്ടിഫിക്കറ്റ് നൽകിയത്. മറവ് ചെയ്യാനുള്ള ഒരുക്കത്തിനിടെ രംഗം മാറിമറിഞ്ഞു. യുവാവിന് വേണ്ടി ഒരുക്കിയിരുന്ന ഖബറിൽ ഇമാമിനെ മറവു ചെയ്തു.