Sorry, you need to enable JavaScript to visit this website.

കാറിനകത്ത് ദമ്പതികൾക്കൊപ്പം പ്രേതമോ, എ.ഐ ക്യാമറ ചിത്രത്തിൽ വിവാദം

പയ്യന്നൂർ കേളോത്ത് സ്ഥാപിച്ച സി.സി.ടി.വി ക്യാമറ പിഴയൊടുക്കാൻ നൽകിയ ഫോട്ടോ.

പയ്യന്നൂർ-സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് പെറ്റി കേസ് അടിച്ച അധികൃതർ കാർ യാത്രികന് നൽകിയ ദൃശ്യം വിവാദമായി. കാറിൽ യാത്ര ചെയ്ത യുവാവും യുവതിക്കുമൊപ്പം മൂന്നാമത്തെ ആൾ പ്രേതം എന്ന വിവാദം കൊഴുക്കുകയാണ്. ഇതിനിടെ സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് കെൽട്രോണിനോട് വിശദീകരണം തേടി.
ചെറുവത്തൂരിൽനിന്ന് പയ്യന്നൂരിലേക്കുള്ള വഴിമധ്യേ പയ്യന്നൂർ കേളോത്തുവെച്ചാണ് കാറിന് എ.ഐ ക്യാമറയുടെ പിടിവീഴുന്നത്. വാഹനത്തിൽ സഞ്ചരിച്ച ആദിത്യനും അദ്ദേഹത്തിന്റെ അടുത്ത ബന്ധുവായ സ്ത്രീയും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. കാറിന്റെ പിൻസീറ്റിൽ രണ്ട് കുട്ടികളുമുണ്ടായിരുന്നു. പിഴ ചുമത്തിയ എ.ഐ ക്യാമറയുടെ ചിത്രം ശ്രദ്ധിച്ചപ്പോഴാണ് പിൻസീറ്റിൽ മാറ്റൊരു സ്ത്രീ ഇരിക്കുന്നതായി കാണുന്നത്. ഇങ്ങനെ ഒരാൾ വാഹനത്തിൽ ഉണ്ടായിരുന്നില്ല. പിന്നെങ്ങനെ സ്ത്രീയുടെ ചിത്രം എ.ഐ ക്യാമറയിൽ പതിഞ്ഞുവെന്നതാണ് ചോദ്യം. പിൻസീറ്റിലുണ്ടായിരുന്ന കുട്ടികളെ ചിത്രത്തിൽ കാണാനുമില്ല. ചിത്രത്തിൽ എങ്ങനെ സ്ത്രീരൂപം കയറിക്കൂടിയെന്നത് സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉയരുന്നത്. മുൻസീറ്റിൽ ഇരുന്ന സ്ത്രീയുടെ തന്നെ പ്രതിബിംബം ആകാനുള്ള സാധ്യതയുണ്ടെന്നാണ് മോട്ടോർ വാഹനവകുപ്പ് സംശയിക്കുന്നത്. അല്ലെങ്കിൽ എഐ ക്യാമറ പകർത്തിയ, മറ്റൊരു വാഹനത്തിലെ സ്ത്രീയുടെ ചിത്രം സാങ്കേതിക പിഴവുമൂലം ഇതിൽ പതിഞ്ഞതാകാനാണ് സാധ്യതയെന്നും വിലയിരുത്തപ്പെടുന്നു.
ചെറുവത്തൂർ കൈതക്കാട് തൂങ്ങിമരിച്ച യുവതിയുടെ ചിത്രമാണ് െ്രെഡവറുടെ പിന്നിലായി ഉണ്ടായിരുന്നതെന്ന് ചിലർ പ്രചരിപ്പിക്കുകയും ചെയ്തു. ഇതോടെ കഥകൾ പലവിധത്തിൽ പ്രചരിച്ചു. പിൻസീറ്റിൽ മക്കൾ മാത്രമാണ് ഉണ്ടായിരുന്നത് എന്ന് സാക്ഷ്യപ്പെടുത്താൻ ബന്ധുവായ സ്ത്രീയുണ്ടാ യിരുന്നതാണ് െ്രെഡവറായ യുവാവിന്റെ മാനം കാത്തത്. ഈ സംഭവത്തോടെ ഇതുവഴി യാത്ര ചെയ്യുന്നവർ പലവിധ ആശങ്കകളിലാണ്.
കെൽട്രോൺ വഴി മോട്ടോർ വാഹന വകുപ്പ് പയ്യന്നൂർ കേളോത്ത് സ്ഥാപിച്ച എ.ഐ കാമറയുടെ സാങ്കേതിക തകരാർ  നിരവധി പേരുടെ കുടുംബ ജീവിതത്തിൽ വില്ലനായി മാറിയിരിക്കുകയാണ്. പിഴയൊടുക്കുന്നതിനായി നൽകുന്ന നോട്ടീസിൽ രേഖപ്പെടുത്തുന്ന ചിത്രങ്ങളിൽ അജ്ഞാതരായ യുവതികളെ കാണാൻ തുടങ്ങിയതാണ് പ്രശ്‌നമാകുന്നത്.
നേരത്തെ, ഗൾഫിൽ നിന്നുമെത്തിയ യുവാവ് ഭാര്യയെ കാണാനായി പോകുന്നതിനിടെയുള്ള സ്‌കൂട്ടർ യാത്രയുടെ ചിത്രം പയ്യന്നൂർ കേളോത്തെ എ.ഐ. കാമറ പകർത്തിയപ്പോൾ സ്‌കൂട്ടറിന്റെ പിൻസീറ്റിൽ ഒരു യുവതിയുമുണ്ടായിരുന്നു. കാര്യമന്വേഷിച്ചപ്പോൾ സാങ്കേതിക തകരാറാണെന്ന മറുപടിയാണ് യുവാവിന് ലഭിച്ചത്. ഇതു പോലെ മറ്റൊരു സ്‌കൂട്ടർ യാത്രക്കാരന് ലഭിച്ച ചിത്രം അയാളുടെ ദാമ്പത്യത്തിൽ വിള്ളൽ വീഴ്ത്തിയ സംഭ
വവുമുണ്ടായിരുന്നു. കേളോത്തെ എ.ഐ. കാമറ ഇനിയും ഈ ചതി തുടർന്നാൽ ഏതൊക്കെ കുടുംബങ്ങളാണ് വഴിയാധാരമാവുകയെന്നറിയാതെ കുഴങ്ങുകയാണ് വാഹനയാത്രക്കാർ.
 

Latest News