കോഴിക്കോട്- സി.പി.എം നടത്തുന്ന ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ മുസ്ലിം ലീഗ് പങ്കെടുക്കില്ലെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സി.പി.എമ്മിന്റെ പരിപാടിയിൽ ഔദ്യോഗികമായി പങ്കെടുക്കാനാകില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പങ്കെടുക്കാനാകില്ലെന്ന് സി.പി.എം നേതൃത്വത്തോട് വ്യക്തമാക്കിയിട്ടുണ്ടെന്നും സമ്മേളനത്തിന് ക്ഷണിച്ചതിൽ നന്ദിയുണ്ടെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. സി.പി.എം ശക്തമായി പരിപാടി നടത്തട്ടെയെന്നും മുഴുവൻ മതസംഘടനകളും പങ്കെടുക്കട്ടെ എന്നാണ് നിലപാട്. കെ. സുധാകരന്റെ പട്ടി പ്രയോഗത്തെ പറ്റി സംസ്ഥാന ജനറൽ സെക്രട്ടറി വിശദീകരിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തിൽ കൂടുതൽ വിവാദത്തിനില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.