Sorry, you need to enable JavaScript to visit this website.

സൗദിയുടെ ഗാസ ജനകീയ സംഭാവന കാമ്പയിന്‍, രണ്ടാം ദിവസം 278 മില്യൻ റിയാൽ കവിഞ്ഞു

റിയാദ്- ഇസ്രായേല്‍ ആക്രമണത്തിനിരയായി കൊണ്ടിരിക്കുന്ന ഗാസ മുനമ്പിലെ  ഫലസ്തീന്‍ ജനതയ്ക്ക് ആശ്വാസം പകരാന്‍ സൗദി അറേബ്യ   ആരംഭിച്ച ജനകീയ സംഭാവന കാമ്പയിന്‍ രണ്ടാം ദിവസത്തിൽ 278 മില്യൺ റിയാൽ കവിഞ്ഞു. 459000 പേരാണ് ഇതുവരെ സംഭാവന നൽകിയത്. 
ഇന്നലെ ജുമുഅ ഖുതുബയിൽ കാമ്പയിനിൽ പങ്കാളികളാവാൻ സൗദികളോടും വിദേശികളോടും ഖതീബുമാർ ആവശ്യപ്പെട്ടിരുന്നു.
 തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് 30 മില്യന്‍ റിയാലും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ 20 മില്യന്‍ റിയാലും സംഭാവന നല്‍കിയാണ് സാഹം എന്ന പേരിലുള്ള പ്ലാറ്റ്ഫോമിൽ കാമ്പയിന് തുടക്കമായത്.
കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെന്ററിന്റെ ആഭിമുഖ്യത്തിലാണ് കാമ്പയിൻ നടന്നു വരുന്നത്.

Tags

Latest News