തിരുവനന്തപുരം - അടുത്ത വര്‍ഷം മധ്യത്തോടെ നടക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സംസ്ഥാന ബജറ്റ് നേരത്തെയാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. പതിവിന് വിപരീതമായി അടുത്ത ജനുവരിയില്‍ തന്നെ ബജറ്റ് അവതരിപ്പിച്ച് പാസാക്കിയെടുക്കാനാണ് ശ്രമം. ജനപ്രിയ കാര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി ബജറ്റ് അവതരിപ്പിച്ച് തെരഞ്ഞെടുപ്പിനെ നേരിടാനാണ് സര്‍ക്കാറിന്റെ നീക്കം, ജനുവരിയില്‍ തന്നെ ബജറ്റ് നിയമസഭയില്‍ അവതരിപ്പിച്ചാല്‍ മാത്രമേ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുന്‍പ് പാസാക്കിയെടുക്കാന്‍ കവിയുകയുള്ളൂ. ധനവകുപ്പും പ്ലാനിംഗ് ബോര്‍ഡും ഇതിനായി ചര്‍ച്ചകളും കൂടിയായാലോചനകളും തുടങ്ങിയെന്നാണ് വിവരം.