ദോഹ- കൾച്ചറൽ ഫോറം സംഘടനാ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ജില്ലാ കൗൺസിൽ മീറ്റുകൾക്ക് ആവേശകരമായ പരിസമാപ്തി. പുതിയ പ്രവർത്തന കാലയളവിലേക്കുള്ള സംസ്ഥാന ജനറൽ കൗൺസിൽ തെരഞ്ഞെടുപ്പിനും ദ്വിവർഷ പ്രവർത്തന റിപ്പോർട്ട് ചർച്ചകൾക്കുമായാണ് കൗൺസിലുകൾ വിളിച്ചു ചേർത്തത്.
കോഴിക്കോട് ജില്ലാ കൗൺസിൽ കൾച്ചറൽ ഫോറം ഉപദേശക സമിതി ചെയർമാൻ ഡോ.താജ് ആലുവ ഉദ്ഘാടനം ചെയ്തു. സാമൂഹിക വിഭജനത്തിനും വിദ്വേഷ രാഷ്ട്രീയത്തിനുമെതിരെ കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കൽ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഡോ.താജ് ആലുവ പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി താസീൻ അമീൻ, ജില്ലാ പ്രസിഡന്റ് സാദിഖ് അലി, ജനറൽ സെക്രട്ടറി മഖ്ബൂൽ അഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.
മലപ്പുറം ജില്ലാ കൗൺസിൽ ഉപദേശക സമിതിയംഗം റഷീദ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. കൾച്ചറൽ ഫോറം സംസ്ഥാന പ്രസിഡന്റ് മുനീഷ് എ.സി, മലപ്പുറം ജില്ലാ പ്രസിഡന്റ് റഷീദലി, വൈസ് പ്രസീഡന്റ് ആരിഫ് അഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. കണ്ണൂർ ജില്ലാ കൗൺസിൽ വൈസ് പ്രസിഡന്റ് സജ്‌ന സാക്കി ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജില്ലാ പ്രസിഡന്റ് ഷുഐബ് അബ്ദുറഹിമാൻ, ജനറൽ സെക്രട്ടറി ആസാദ് തുടങ്ങിയവർ സംസാരിച്ചു. എറണാകുളം ജില്ലാ കൗൺസിൽ സംസ്ഥാന കമ്മിറ്റിയംഗം ഷരീഫ് ചിറക്കൽ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന കമ്മിറ്റിയംഗം ഫൈസൽ എടവനക്കാട്, ജില്ലാ പ്രസിഡന്റ് അഫ്‌സൽ ടി.എ, ജനറൽ സെക്രട്ടറി അജ്മൽ സാദിഖ് തുടങ്ങിയവർ സംസാരിച്ചു. തൃശൂർ ജില്ലാ കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം ഇദ് രീസ് ഷാഫി, ജില്ലാ പ്രസിഡന്റ് അബ്ദുൽ വാഹിദ്, ജനറൽ സെക്രട്ടറി നിഹാസ് എറിയാട് തുടങ്ങിയവർ സംസാരിച്ചു. മറ്റു ജില്ലാ കൗൺസിലുകൾ കൾച്ചറൽ ഫോറം സംസ്ഥാന പ്രസിഡന്റ് മുനീഷ് എ.സി, വൈസ് പ്രസിഡന്റുമാരായ ഷാനവാസ് ഖാലിദ്, ചന്ദ്രമോഹൻ, സജ്‌ന സാക്കി, ജനറൽ സെക്രട്ടറിമാരായ മജീദ് അലി, താസീൻ അമീൻ തുടങ്ങിയവർ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സെക്രട്ടറിമാരായ അഹമ്മദ് ഷാഫി, മുബാറക് കെ.ടി, ഇദ് രീസ് ഷാഫി, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സാദിഖ് ചെന്നാടൻ, ഷരീഫ് ചിറക്കൽ, അനസ് ജമാൽ, അനീസ് മാള തുടങ്ങിയവർ ജനറൽ കൗൺസിൽ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. കൗൺസിൽ മീറ്റിനോടനുബന്ധിച്ച് വിവിധയിടങ്ങളിൽ ഫലസ്തീൻ ഐക്യദാർഢ്യവും നടന്നു.