ആലപ്പുഴ - മദ്യപിക്കാന്‍ മാതാപിതാക്കള്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് വീടിന് പെട്രോള്‍ ഒഴിച്ച് തീയിട്ട യുവാവ് അറസ്റ്റിലായി. ആലപ്പുഴ കാവാലം സ്വദേശി സുധീഷ് സുരേഷ് ആണ് അറസ്റ്റിലായത്. മദ്യപിക്കാന്‍ മാതാപിതാക്കള്‍ പണം നല്‍കാത്തതിനെ ചൊല്ലി ഉണ്ടായ തര്‍ക്കമാണ് വീടിന് തീയിടാന്‍ കാരണം. പണം നല്‍കാതിരുന്ന മാതാപിതാക്കളെ ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. കോടാലി കൊണ്ട് അലമാരി വെട്ടിപ്പൊളിച്ച ശേഷം ആയിരുന്നു വീടിന് തീയിട്ടത്.