കൊച്ചി - ഉദ്യോഗസ്ഥരുടെ കായികബലം കാണിക്കാനുള്ള സ്ഥലമല്ല ജയിലുകളെന്ന് ഹൈക്കോടതി. പ്രതികളെ ഉദ്യോഗസ്ഥര്‍ ജയിലുകളില്‍ മര്‍ദ്ദിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി പറഞ്ഞു. വ്യത്യസ്ത സ്വഭാവത്തിലുള്ള പ്രതികളെ ക്ഷമയോടെ നേരിടണമെന്ന് കോടതി നിര്‍ദേശം നല്‍കി. വിയ്യൂര്‍ ജയിലില്‍ ഉദ്യോഗസ്ഥര്‍ മര്‍ദിച്ചെന്ന പ്രതികളുടെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം. ഡെപ്യൂട്ടി സൂപ്രണ്ട് വിനീതിന്റെ നേതൃത്വത്തിലുള്ള സംഘം മര്‍ദിച്ചെന്നായിരുന്നു പ്രതികളുടെ ഹര്‍ജി. സംഭവം എ ഡി ജി പിയോട് അന്വേഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. സ്വയം നവീകരിക്കാനാണ് പ്രതികളെ ജയിലുകളില്‍ അയക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ ഓര്‍ക്കണമെന്നും കോടതി വ്യക്തമാക്കി. ആവശ്യമെങ്കില്‍ പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിക്കാനും നിര്‍ദേശമുണ്ട്.