Sorry, you need to enable JavaScript to visit this website.

വെടിക്കെട്ട് നിരോധത്തിനെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്ന് തിരുവാമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍

തൃശൂര്‍ - സംസ്ഥാനത്ത് അസമയത്തെ വെടിക്കെട്ട് നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവിനെതിരെ തിരുവാമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍. ഹൈക്കോടതി വിധി ചോദ്യം ചെയ്ത് മേല്‍ക്കോടതിയെ സമീപിക്കുമെന്ന് ഇരു ദേവസ്വങ്ങളും അറിയിച്ചു. മലിനീകരണം ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വെടിക്കെട്ടിന് നിരോധം ഏര്‍പ്പെടുത്തിയത്.
വെടിക്കെട്ടില്ലാതെ തൃശൂര്‍ പൂരം നടത്താന്‍ കഴിയില്ലെന്ന് തിരുവമ്പാടി ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. ആചാരാനുഷ്ഠാനങ്ങളോട് കൂടിയാണ് പൂരം നടത്തുക. വെടിക്കെട്ട് ആചാരത്തിന്റെ ഭാഗമാണ്. വെടിക്കെട്ട് ഇല്ലാതെ പൂരം നടത്താന്‍ കഴിയില്ല. ഹൈക്കോടതി വിധിയെ നിയമപരമായി നേരിടുമെന്നും തിരുവമ്പാടി ദേവസ്വം വ്യക്തമാക്കി.
മതപരമായ ചടങ്ങുകള്‍ക്ക് മാത്രം വെടിക്കെട്ട് നിരോധിച്ചിട്ട് മറ്റിടങ്ങളില്‍ അനുവദിക്കുന്നത് ശരിയല്ലെന്ന് പാറമേക്കാവ് ദേവസ്വം ബോര്‍ഡ് അറിയിച്ചു. ഇത് തുല്യനീതിയല്ല. ആരെയും കേള്‍ക്കാതെയാണ് ദേവസ്വം ബോര്‍ഡ് ഇത്തരത്തില്‍ ഉത്തരവ് ഇറക്കിയത് എന്നും അദ്ദേഹം പ്രതികരിച്ചു.

 

 

Latest News