അബുദാബി-ഏറ്റവും പുതിയ എമിറേറ്റ്‌സ് ഫാസ്റ്റ് 5 നറുക്കെടുപ്പില്‍ ഇന്ത്യക്കാരനായ പ്രവാസി ഡ്രൈവര് 75,000 ദിര്‍ഹം (16,99,965 രൂപ) സമ്മാനം നേടി.
ഡ്രൈവറായും വെയര്‍ ഹൗസ് അസിസ്റ്റന്റായും ജോലി നോക്കുന്ന രാമു ചക്കാലിയാണ് മെഗാ സമ്മാനം നേടിയത്. കുടുംബത്തെ പോറ്റാന്‍ വര്‍ഷങ്ങളായി കഠിനാധ്വാനം ചെയ്യുന്ന തനിക്ക് സമ്മാനത്തുക അമ്മയുടെ ചികിത്സക്കും കുടുംബത്തെ നല്ലനിലയില്‍ സംരക്ഷിക്കാനും സഹായകമാകുമെന്ന് രാമു ചക്കാലി പറഞ്ഞു.
വിനോദം, നൂതന ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകള്‍, ഉല്‍പ്പന്നങ്ങള്‍ എന്നിവ പ്രദാനം ചെയ്യുന്ന യുഎഇയിലെ പ്രമുഖ ഗെയിമിംഗ് ഓപ്പറേറ്ററാണ് എമിറേറ്റ്‌സ് ഡ്രോ.
മെഗാ7, ഈസി6, മെഗാ5 എന്നിങ്ങനെ പ്രതിവാരം ദശലക്ഷക്കണക്കിന് ദിര്‍ഹം സമ്മാനം നല്‍കുന്ന മൂന്ന് പ്രധാന ഗെയിമുകളുണ്ട്.
എല്ലാ ശനിയാഴ്ചയും രാതി ഒമ്പത് മണിക്ക നടക്കുന്ന പ്രതിവാര നറുക്കെടുപ്പാണ് ഫാസ്റ്റ് 5.
ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നോ ആന്‍ഡ്രോയിഡ്, ആപ്പിള്‍ സ്‌റ്റോറുകളില്‍ ലഭ്യമായ ആപ്ലിക്കേഷനില്‍ നിന്നോ ടിക്കറ്റുകള്‍ വാങ്ങി എമിറേറ്റ്‌സ് ഡ്രോ ഗെയിമുകളില്‍ പങ്കെടുക്കാം.