Sorry, you need to enable JavaScript to visit this website.

സി പി എമ്മിന്റെ റാലിയില്‍ പങ്കെടുക്കാതിരിക്കാന്‍ മുസ്‌ലീം ലീഗില്‍ കോണ്‍ഗ്രസിന്റെ കടുത്ത സമ്മര്‍ദ്ദം, ലീഗില്‍ ആശയക്കുഴപ്പം

കോഴിക്കോട് - സി പി എമ്മിന്റെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ പങ്കെടുക്കാതിരിക്കാന്‍ മുസ്‌ലീം ലീഗിന് മേല്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കടുത്ത സമ്മര്‍ദ്ദം. ഇതേ തുടര്‍ന്ന് മുസ്‌ലീം ലീഗ് നേതൃത്വം ആശയക്കുഴപ്പത്തിലായിരിക്കുകയാണ്. രമേശ് ചെന്നിത്തലയും വി ഡി സതീശനും അടക്കുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ലീഗ് നേതാക്കളെ വിളിച്ച് റാലിയില്‍ നിന്ന് വിട്ട് നില്‍ക്കണമെന്ന് അഭ്യര്‍ത്ഥിച്ചതായാണ് വിവരം.  ഇതോടെ പരിപാടിയില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ ലീഗ് നേതൃത്വം വെട്ടിലായി. സി പി എമ്മിന്റെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലേക്ക് ലീഗിനെ ക്ഷണിച്ചാല്‍ ഉറപ്പായും പങ്കെടുക്കുമെന്ന് ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എം പി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെ സി പി എം ഔദ്യാഗികമായി ക്ഷണിക്കുകയും ചെയ്തു. എന്നാല്‍ കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് കടുത്ത സമ്മര്‍ദ്ദം ഉണ്ടായതോടെ പരിപാടിയില്‍ ലീഗ് പെങ്കെടുക്കാതിരിക്കാനുള്ള സാധ്യതയുമുണ്ട്.  ഈ മാസം 11 ന് കോഴിക്കോട് സരോവരം ട്രേഡ് സെന്ററിലാണ് സി പി എം നേതൃത്വത്തില്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന റാലിയിലേക്ക് രാഷ്ട്രീയ, മത,സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരെയാണ് ക്ഷണിക്കുന്നത്. സമസ്ത ഉള്‍പ്പെടെയുളള ഭൂരിഭാഗം മുസ്‌ലീം സംഘടനകളെയും പരിപാടിയിലേക്ക് ക്ഷണിക്കുന്നുണ്ട്.  എന്നാല്‍ കോണ്‍്ഗ്രസിനെ ക്ഷണിച്ചിട്ടില്ല. മുസ്‌ലീം ലീഗ് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച റാലിയില്‍ ശശി തരൂര്‍ നടത്തിയ പ്രസംഗം ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തുന്നത്.

 

Latest News