Sorry, you need to enable JavaScript to visit this website.

സി പി എമ്മിന്റെ ഫലസ്തീന്‍ റാലിയിലേക്ക് ക്ഷണം ലഭിച്ചു, കൂടിയാലോചിച്ച് തീരുമാനിക്കുമെന്ന് മുസ്‌ലീം ലീഗ്


മലപ്പുറം - സി പി എം കോഴിക്കോട്ട് സംഘടിപ്പിക്കുന്ന  ഫലസ്തീന്‍ ഐക്യദാര്‍ഡ്യ റാലിയിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ടെന്നും വിഷയം പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നും മുസ്‌ലീം  ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം പറഞ്ഞു. ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ പങ്കെടുക്കണോയെന്ന് നേതാക്കളുമായി കൂടിയാലോചിച്ച് തീരുമാനിക്കും.  ഫലസ്തീന്‍ വിഷയത്തില്‍ ആരുമായും സഹകരിക്കുന്നതില്‍ തെറ്റില്ലെന്നാണ് പി കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള ലീഗ് നേതാക്കളുടെ നിലപാട്. എന്നാല്‍ സി പി എം  പരിപാടിയില്‍ പെങ്കടുക്കാന്‍ മുസ്‌ലീം ലീഗ് താത്പര്യം പ്രകടിപ്പിച്ചത് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുകയാണ്. സി പി എം സംഘടിപ്പിക്കുന്ന ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലേക്ക് ക്ഷണിച്ചാല്‍ ലീഗ് പങ്കെടുക്കുമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എം പി യും പറഞ്ഞിരുന്നു. എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ അടുത്ത ജന്മത്തില്‍ പട്ടിയാകുന്നതിന് ഇപ്പോഴേ കുരയ്‌ക്കേണ്ടതുണ്ടോ എന്ന പരിഹാസം ഉയര്‍ത്തിയാണ് വിഷയത്തോട് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ പ്രതികരിച്ചത്.

 

Latest News