Sorry, you need to enable JavaScript to visit this website.

ജിദ്ദ-മക്ക എക്‌സ്പ്രസ് വേയിൽ അപകടം; 11 പേർക്ക് പരിക്ക്

ജിദ്ദ, മക്ക എക്‌സ്പ്രസ് വേയിൽ അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് നീക്കാൻ റോഡിൽ ഇറങ്ങിയ എയർ ആംബുലൻസിലേക്ക് എത്തിക്കുന്നു.

ജിദ്ദ- ജിദ്ദ-മക്ക എക്‌സ്പ്രസ് വേയിലുണ്ടായ അപകടത്തിൽ 11 പേർക്ക് പരിക്ക്. അടിയന്തര രക്ഷക്കായി എയർ ആംബുലൻസും ആറു ആംബുലൻസുകളും എത്തി. ജിദ്ദ, മക്ക എക്‌സ്പ്രസ് വേയിൽ ജിദ്ദ ദിശയിലുള്ള റോഡിൽ മുസ്ഹഫ് ശിൽപത്തിനു സമീപമാണ് വാഹനാപകടം ഉണ്ടായത്. 
ഇന്നലെ രാവിലെ 10.37 ന് ആണ് അപകടത്തെ കുറിച്ച് റെഡ് ക്രസന്റ് കൺട്രോൾ റൂമിൽ വിവരം ലഭിച്ചത്. ഉടൻ തന്നെ ആറു ആംബുലൻസുകളും ഒരു എയർ ആംബുലൻസും സ്ഥലത്തേക്ക് അയച്ചെന്ന് റെഡ് ക്രസന്റ് അറിയിച്ചു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. ഇയാളെ എയർ ആംബുലൻസിൽ ജിദ്ദ കിംഗ് ഫഹദ് ആശുപത്രിയിലേക്ക് നീക്കി. 
ശേഷിക്കുന്നവരെ മക്കയിലെ അൽനൂർ ആശുപത്രി, അൽസാഹിർ കിംഗ് അബ്ദുൽ അസീസ് ആശുപത്രി എന്നിവിടങ്ങളിലേക്ക് നീക്കി.

Tags

Latest News