Sorry, you need to enable JavaScript to visit this website.

തൊഴിലന്വേഷകർക്ക് തിരിച്ചടിയായി ഒമാനിൽ വിസാ നടപടികളിൽ മാറ്റം

മസ്‌കത്ത്- ഒമാനില്‍ തൊഴില്‍ അന്വേഷിക്കുന്ന പ്രാവസികള്‍ക്ക് തിരിച്ചടിയായി വിസാ നിയമങ്ങളില്‍ മാറ്റം. രാജ്യത്ത് നിന്ന് പുറത്തുകടക്കാതെ സ്ഥിരം വിസയിലേക്ക് മാറുന്നതിനുള്ള സംവിധാനം എടുത്തുകളഞ്ഞു. സന്ദര്‍ശക, ടൂറിസ്റ്റ് വിസകളിലെത്തി തൊഴില്‍ വിസയിലേക്കോ ഫാമിലി ജോയിന്‍ വിസയിലേക്കോ മാറുന്നവര്‍ ഇനി രാജ്യത്തിനു പുറത്തു പോയി മടങ്ങിവരേണ്ടിവരും.

ഒക്‌ടോബര്‍ 30നാണ് ഒമാനില്‍ വിസാ നിയമങ്ങളില്‍ മാറ്റം വരുത്തി റോയല്‍ ഒമാന്‍ പോലീസ് (ആര്‍ഒപി) ഉത്തരവിറക്കിയത്.  31ന് ഉത്തരവ് പ്രാബല്യത്തില്‍ വന്നു. വിദേശികള്‍ സന്ദര്‍ശക, ടൂറിസ്റ്റ് വിസകളിലെത്തി തൊഴില്‍ വിസയിലേക്കോ ഫാമിലി ജോയിന്‍ വിസയിലേക്കോ മാറുന്ന സംവിധാനം അവസാനിപ്പിച്ചതായി അധികൃതര്‍ വ്യക്തമാക്കി. നേരത്തെ 50 റിയാല്‍ നല്‍കി രാജ്യത്ത് നിന്നു തന്നെ വിസ മാറാന്‍ സാധിച്ചിരുന്നു. ഇനി അങ്ങിനെ ഉള്ളവര്‍ രാജ്യത്തിന് പുറത്തു പോയതിന് ശേഷം മാത്രമേ വിസ ഇഷ്യൂ ചെയ്യുകയുള്ളൂ എന്ന് ആര്‍ഒപി അറിയിച്ചു.

പ്രവാസികള്‍ക്ക് ഏറെ ആശ്വാസകരമായിരുന്ന സംവിധാനമാണ് അധികൃതര്‍ പിന്‍വലിച്ചിരിക്കുന്നത്. മൂന്ന് വര്‍ഷം മുമ്പ് വരെ യുഎ ഇയിലേക്കോ സ്വന്തം നാടുകളിലേക്കോ മടങ്ങിയാണ് സ്ഥിരം വിസയിലേക്ക് മാറിയിരുന്നത്. പിന്നീട്, നടപടി എളുപ്പമാക്കി രാജ്യത്ത് നിന്ന് തന്നെ വീസ മാറാന്‍ അധികൃതര്‍ സൗകര്യമൊരുക്കുകയായിരുന്നു. ഈ സംവിധാനമാണ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്.

 

 

Latest News