ജിദ്ദ - നിയമാനുസൃത നടപടികൾ സ്വീകരിക്കാതെ വാഹനങ്ങളുടെ അടിസ്ഥാന അടയാളങ്ങളിൽ മാറ്റം വരുത്തുന്നത് ഗതാഗത നിയമ ലംഘനമാണെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു. അടിസ്ഥാന അടയാളങ്ങളോ സജ്ജീകരണങ്ങളോ മാറ്റുന്ന നിലക്ക് വാഹനത്തിന്റെ ബോഡിയിലോ ഘടനയിലോ മാറ്റങ്ങൾ വരുത്തുന്നത് ഗതാഗത നിയമ ലംഘനമാണ്. ഇതിന് ആയിരം റിയാൽ മുതൽ രണ്ടായിരം റിയാൽ വരെ പിഴ ലഭിക്കുമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു.