Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കേരളവും പ്രവാസി സമൂഹവും സെമിനാറില്‍ പ്രമുഖര്‍ സംബന്ധിക്കും, 13 സെഷനുകള്‍

തിരുവനന്തപുരം-സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നവംബര്‍ ഏഴു വരെ നടക്കുന്ന കേരളീയം പരിപാടിയുടെ ഭാഗമായി 'കേരളവും പ്രവാസി സമൂഹവും' (Kerala Diaspora) എന്ന വിഷയത്തില്‍ നോര്‍ക്ക സെമിനാര്‍ സംഘടിപ്പിക്കുന്നു.
കേരളാ നിയമസഭാ മന്ദിരത്തിലെ ആര്‍. ശങ്കരനാരായണന്‍ തമ്പി ഹാളില്‍ നടക്കുന്ന സെമിനാറില്‍ തുറമുഖം, മ്യൂസിയം, പുരാവസ്തുകാര്യ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അധ്യക്ഷത  വഹിക്കും. വൈദ്യുതി ് മന്ത്രി കെ കൃഷ്ണന്‍കുട്ടി ഉപാധ്യക്ഷനാകും. നോര്‍ക്ക, ഇന്‍ഡസ്ട്രീസ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല പ്രവാസികാര്യ വകുപ്പ് പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് അവതരിപ്പിക്കും. കേരള സ്‌റ്റേറ്റ് പ്ലാനിംഗ് ബോര്‍ഡ് അംഗം പ്രൊഫ. കെ.രവിരാമനാണ് സെമിനാറില്‍ മോഡറേറ്റര്‍.

ലോകത്തെമ്പാടുമുളള കേരളീയ പ്രവാസി സമൂഹവുമായി ബന്ധപ്പെട്ട് വിവിധവിഷയങ്ങളില്‍ 13 സെഷനുകളിലാണ് സെമിനാര്‍.
രാവിലെ ഒമ്പതു മുതല്‍ ഉച്ചയ്ക്ക് ഒന്നര  വരെയുള്ള സെമിനാറില്‍ വിഷയാവതരണത്തിനു ശേഷം  ചര്‍ച്ചയും നടക്കും.  മന്ത്രിമാര്‍, നിയമസഭാസാമാജികര്‍, നോര്‍ക്കയില്‍ നിന്നുളള  ഉന്നതഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുളള പ്രതിനിധികള്‍ വിവിധ പ്രവാസിസംഘടനാ പ്രതിനിധികള്‍, പ്രത്യേക ക്ഷണിതാക്കള്‍ എന്നിവരും സെമിനാറില്‍ പങ്കെടുക്കും. കേരളത്തിന്റെ ലോകോത്തര സവിശേഷതകള്‍ ആഗോള സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള വാര്‍ഷിക പരിപാടിയാണ്
കേരളീയം. പരിപാടിയുടെ ഭാഗമായി നടക്കുന്ന 25 സെമിനാറുകളില്‍ പ്രധാനപ്പെട്ടതാണ് പ്രവാസിസമൂഹത്തെ സംബന്ധിക്കുന്നത്.  

പ്രഭാഷകര്‍
1.ഡോ. റേ ജുറൈഡിനി ,
പ്രഫസര്‍ ഓഫ് മൈഗ്രേഷന്‍ എത്തിക്‌സ് ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്‌സ്,
ഹമദ് ബിന്‍ ഖലീഫ യൂണിവേഴ്‌സിറ്റി, ഖത്തര്‍

2.ഡോ. ആസാദ് മൂപ്പന്‍ ഡയറക്ടര്‍, നോര്‍ക്ക റൂട്ട്‌സ്
ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ മാനേജിംഗ് ഡയറക്ടര്‍.


3.ഡോ. ബാബു സ്റ്റീഫന്‍
ചെയര്‍മാന്‍, ഫൊക്കാന, സിഇഒ ഓഫ് ഡിസി ഹെല്‍ത്ത്‌കെയര്‍

4. പി.ടി. കുഞ്ഞുമുഹമ്മദ്
കേരള പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍.

5.ഷീല തോമസ് ഐഎഎസ് (റിട്ട)
മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

6.ഡോ. ഇരുദയ രാജന്‍
ചെയര്‍മാന്‍ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മൈഗ്രേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ്

7.ഡോ. ദിലീപ് രാദ, മേധാവി (ലോകബാങ്ക്), പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ .

8:ഒ.വി മുസ്തഫ
ഡയറക്ടര്‍ നോര്‍ക്ക റൂട്ട്‌സ്

9.സി. വി റപ്പായി
ഡയറക്ടര്‍ നോര്‍ക്ക റൂട്ട്‌സ്

10,ഡോ. കെ. എന്‍ ഹരിലാല്‍
മുന്‍ അംഗം, കേരള സ്‌റ്റേറ്റ് പ്ലാനിംഗ് ബോര്‍ഡ് & പ്രൊഫസര്‍ (റിട്ട), സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ്

11:ഡോ. ജിനു സഖറിയ ഉമ്മന്‍
വിസിറ്റിംഗ് പ്രൊഫസര്‍, ഐ.ഐ.എം.എ.ഡി, കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ മുന്‍ അംഗം.

12.കെ വി അബ്ദുള്‍ ഖാദര്‍
ചെയര്‍മാന്‍, കേരള പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് .

13:ഡേവ് ഹോവാര്‍ത്ത്
ഇന്റര്‍നാഷണല്‍ വര്‍ക്ക്‌ഫോഴ്‌സ് ഹെഡ്, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍, യുകെ

 

 

Latest News