Sorry, you need to enable JavaScript to visit this website.

ഇസ്രായിലിൽനിന്ന് അംബാസഡറെ തിരിച്ചു വിളിച്ച് ബഹ്റൈൻ, സാമ്പത്തിക ബന്ധം നിർത്തിവെച്ചു

ഇസ്രായില്‍ പ്രസിഡന്റ് ഹെര്‍സോഗ് ബഹ്‌റൈന്‍ വിദേശമന്ത്രി അബ്ദുല്‍ ലത്തീഫ് അല്‍ സയാനിയുമായി സംസാരിക്കുന്നു. (ഫയല്‍ ചിത്രം)

മനാമ-ഇസ്രായിലുമായുള്ള സാമ്പത്തിക ബന്ധം ബഹ്റൈൻ താൽക്കാലികമായി വി​​ഛേദിച്ചു. ഇസ്രായേലിലെ സ്ഥാനപതിയെ  തിരിച്ചുവിളിച്ചിട്ടുമുണ്ട്.  ബഹ്‌റൈനിലെ ഇസ്രായിൽ അംബാസഡർ രാജ്യം വിട്ടതായും ബഹ്റൈൻ പാർല​മെന്റ് സ്ഥിരീകരിച്ചു.

അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച് ഇസ്രായിൽ ഗാസയിലെ നിരപരാധികളും സാധാരണക്കാരുമായ ജനങ്ങൾക്കുനേരെ തുടരുന്ന സൈനിക നടപടിയിൽ പ്രതിഷേധിച്ചാണ് നടപടി. ഫലസ്‌തീനിയൻ ജനതയുടെ നിയമാനുസൃതമായ അവകാശങ്ങളെ പിന്തുണയ്‌ക്കുന്ന നിലപാടാണ് ബഹ്റൈൻ സ്വീകരിച്ചിട്ടുള്ളതെന്നും പാർല​​മെന്റ് ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞു. അബ്രഹാം കരാറിന്റെ ഭാഗമായി 2020-ലാണ് ബഹ്റൈൻ ഇസ്രായേലുമായി ഔദ്യോഗികമായി ബന്ധം സ്ഥാപിച്ചത്.

ഇസ്രായിൽ സൈനിക നടപടി തുടുരുന്ന സാഹചര്യത്തിൽ ഗാസയിലെ നിരപരാധികളായ ജനതയുടെ ജീവൻ സംരക്ഷിക്കാനായി കൂടുതൽ തീരുമാനങ്ങളും നടപടികളും ആവശ്യപ്പെടുമെന്നും പാർല​മെന്റ് വ്യക്തമാക്കി.

Latest News