മക്ക- മുസ്ലിം വേൾഡ് ലീഗ് സെക്രട്ടറിയും യു.എൻ ഉന്നത തല യോഗങ്ങളിൽ മുസ്ലിം വേൾഡ് ലീഗിനെ പ്രതിനിധീകരിക്കുകയും ചെയ്യുന്ന ഡോ.അബ്ദുറഹ്‌മാൻ അൽ സെയ്തുമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ മക്കയിൽ കൂടിക്കാഴ്ച നടത്തി. കേരളത്തിന്റെ സാംസ്‌കാരിക തനിമയും മതസൗഹാർദ്ദവും ലോകത്തിന് മാതൃകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഡോ. സുൽത്താൻ സെഹ്‌റാനി, കുഞ്ഞിമോൻ കാക്കിയ, ഹൈദർ പുഴക്കര, ഷറഫുദ്ദീൻ പട്ടാമ്പി, റാഷിദ് പെരിങ്ങാടൻ, അബൂബക്കർ സാദിഖ് ഹസനി എന്നിവരും മുനവ്വറലി തങ്ങൾക്കൊപ്പമുണ്ടായിരുന്നു.