ഷാർജ -സബീന എം സാലി രചിച്ച് ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ലായം എന്ന നോവലിന്റെ പ്രകാശനം നാളെ വൈകിട്ട് 7 മണിക്ക് ഷാർജ അന്താരാഷ്‌ട്ര പുസ്തകോത്സവത്തിന്റെ വേദിയിൽ നടക്കും. തികച്ചും മരുഭൂമിയുടെ പശ്ചാത്തലത്തിൽ എഴുതിയ ഈ നോവലിൽ ഒരു ലായജീവിതമാണ് പ്രതിപാദ്യം. പ്രശസ്ത സാഹിത്യകാരൻ ശ്രീ എം മുകുന്ദൻ അവതാരിക എഴുതിയിട്ടുള്ള ഈ പുസ്തകം കേരളത്തിലുള്ള എല്ലാ ഡി സി ബുക്സ് ഷോറൂമുകളിലും ഇപ്പോൾ ലഭ്യമാണ് .