Sorry, you need to enable JavaScript to visit this website.

ഷാര്‍ജയിലെ വീട്ടില്‍ തീപ്പിടിത്തം, യു.എ.ഇ പൗരനും മകളും മരിച്ചു

ഷാര്‍ജ- ഷാര്‍ജയിലെ വീട്ടിലുണ്ടായ വന്‍ തീപിടിത്തത്തില്‍ ഒരു യു.എ.ഇ പൗരനും മകളും മരിച്ചു. 12 വയസ്സുള്ള പെണ്‍കുട്ടിക്ക് ഗുരുതരമായി പൊള്ളലേറ്റാമ് മരിച്ചത്. പിതാവ് പുകയില്‍ ശ്വാസംമുട്ടി മരിക്കുകയായിരുന്നെന്ന് അറബിക് ദിനപത്രമായ ഇമാറത്ത് അല്‍ യൂം റിപ്പോര്‍ട്ട് ചെയ്യുന്നു.
പുലര്‍ച്ചെ 4.27ഓടെ ഷാര്‍ജ അല്‍ സുയോഹിലെ വീട്ടില്‍ തീപിടിത്തമുണ്ടായതായി റിപ്പോര്‍ട്ട് ലഭിച്ചതായി ഷാര്‍ജ സിവില്‍ ഡിഫന്‍സ് അതോറിറ്റി അറിയിച്ചു. രക്ഷാസംഘത്തെ ഉടന്‍ തന്നെ സ്ഥലത്തേക്ക് അയച്ചു. അഗ്‌നിശമന സേനാംഗങ്ങള്‍ തീയണക്കുന്നതിനിടെ, പെണ്‍കുട്ടിയെ മുറ്റത്തും പിതാവിനെ മുറിയിലുമാണ് കണ്ടെത്തിയത്.

 

 

Tags

Latest News