Sorry, you need to enable JavaScript to visit this website.

ന്യൂസിലാന്റിന് എതിരെ ദക്ഷിണാഫ്രിക്കക്ക് കൂറ്റൻ സ്‌കോർ

ഡേവിഡ് മില്ലര്

പൂനെ- ലോകകപ്പ് ക്രിക്കറ്റിൽ ന്യൂസിലാന്റിന് എതിരെ കൂറ്റൻ സ്‌കോർ അടിച്ചുകൂട്ടി ദക്ഷിണാഫ്രിക്ക. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 357 റൺസ് അടിച്ചെടുത്തു. നാലു വിക്കറ്റ് നഷ്ടത്തിലാണ് ഇത്രയും റൺ സ്വന്തമാക്കിയത്. ഒൻപതാമത്തെ ഓവറിൽ ടെംമ്പ ബാവുമ്മയെ ദക്ഷിണാഫ്രിക്കക്ക് നഷ്ടമായിരുന്നു. എന്നാൽ മറ്റൊരു വിക്കറ്റ് ലഭിക്കാൻ ന്യൂസിലാന്റിന് നാൽപതാമത്തെ ഓവർ വരെ കാത്തിരിക്കേണ്ടി വന്നു. 118 പന്തിൽ 133 റൺസ് നേടിയ റസി വാൻഡേർ ഡസിനും 116 പന്തിൽ 114 റൺസ് നേടിയ ക്വിന്റൺ ഡി കോക്കുമാണ് ദക്ഷിണാഫ്രിക്കയെ മികച്ച സ്‌കോർ നേടാൻ സഹായിച്ചത്. ഡേവിഡ് മില്ലർ 53 റൺസും സ്വന്തമാക്കി. 30 പന്തിലായിരുന്നു മില്ലറിന്റെ അർധസെഞ്ചുറി. മറുപടി ബാറ്റിംഗ് തുടങ്ങിയ ന്യൂസിലാന്റ് ഒരു വിക്കറ്റ് നഷ്ടത്തിൽ 18 റൺസ് നേടി.
 

Latest News