മകന്‍ ഇസാന്‍ മിര്‍സ മാലിക്കിന്റെ അഞ്ചാം ജന്മദിനം ദുബായില്‍ ഭര്‍ത്താവ് ഷുഐബ് മാലിക്കിനൊപ്പം ആഘോഷിച്ച ടെന്നിസ് താരം സാനിയ മിര്‍സ ഇന്‍സ്റ്റാഗ്രാമില്‍ എഴുതിയതിങ്ങനെ..
'ശക്തരും സ്വതന്ത്രരുമായ എല്ലാ സ്ത്രീകള്‍ക്കും പിന്നിലും മറ്റുള്ളവരെ ആശ്രയിക്കാതെ ഒറ്റയ്ക്ക് നില്‍ക്കാന്‍ പഠിക്കേണ്ട ഒരു കൊച്ചു പെണ്‍കുട്ടിയുണ്ട്'.
ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിക്ക് പിന്നാലെ മകന്‍ ഇസാന്റെ ജന്മദിന ആഘോഷങ്ങളില്‍ നിന്നുള്ള ഫോട്ടോകള്‍ ഉണ്ടായിരുന്നു. കേക്ക് മുറിക്കല്‍ ചടങ്ങിനിടെ മകനോടൊപ്പം പോസ് ചെയ്യുന്ന ചിത്രങ്ങളില്‍ സാനിയയുടെ സഹോദരി അനം മിര്‍സയുടെ മകള്‍ ദുവയും ഉണ്ടായിരുന്നു.
സാനിയ മിര്‍സയും പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷുഐബ് മാലിക്കും ദുബായില്‍ മകനുവേണ്ടി ജന്മദിനത്തിന് മുമ്പുള്ള ഒരു ദിവസം ആഘോഷം നടത്തിയിരുന്നു. വികാരനിര്‍ഭരമായ കുറിപ്പുകളോടെ ഇന്‍സ്റ്റാഗ്രാമില്‍ ചിത്രങ്ങളിടുകയും ചെയ്തു.
'ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും തിളക്കമുള്ള നക്ഷത്രത്തിന് ജന്മദിനാശംസകള്‍. എനിക്ക് ചുറ്റും എത്ര ഇരുണ്ടതാണെങ്കിലും, നിന്റെ പുഞ്ചിരി എല്ലാം മികച്ചതാക്കുന്നു. നിന്നോടൊപ്പം എന്നെ അനുഗ്രഹിച്ചതിന് ഞാന്‍ അല്ലാഹുവിനോട് വളരെ നന്ദിയുള്ളവളാണ്. നിരുപാധികമായ സ്‌നേഹം യഥാര്‍ത്ഥത്തില്‍ എന്താണ് അര്‍ത്ഥമാക്കുന്നത് എന്ന് കാണിച്ചു തന്നതിന് നന്ദി. നിനക്ക് എന്റെ ഹൃദയം എന്നേക്കും ഉണ്ട് എന്റെ കുഞ്ഞേ... സാനിയ എഴുതി.
സാനിയ മിര്‍സയുടെയും ഷുഐബ് മാലിക്കിന്റെയും വേര്‍പിരിയല്‍ സംബന്ധിച്ച് 2022 നവംബര്‍ മുതല്‍ അഭ്യൂഹം പരിന്നിരുന്നു. 2010ലാണ് സാനിയ മിര്‍സയും മാലിക്കും വിവാഹിതരായത്.