തിരുവനന്തപുരം- മാധ്യമ പ്രവര്‍ത്തകയോട് കാണിച്ച മോശം പെരുമാറ്റത്തിനു പിന്നാലെ ബി.ജെ.പി നേതാവും നടനുമായ സുരേഷ് ഗോപി സ്ത്രീകളെ ചേര്‍ത്തുനിര്‍ത്തുന്ന വീഡിയോകളും ഫോട്ടോകളും വൈറലാക്കി അദ്ദേഹത്തിന്റെ ആരാധകര്‍.
2008ലെ തീവ്രവാദികളുടെ മുംബൈ ആക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ വീട് സന്ദര്‍ശിച്ച നടന് സുരേഷ് ഗോപിയെ സന്ദീപിന്റെ അമ്മ കെട്ടിപ്പുണരുന്നതും സുരേഷ് ഗോപി അവരെ ചേര്‍ത്തുനിര്‍ത്തുന്നതുമാണ് ഫോട്ടോകള്‍. മേജര്‍ സന്ദീപിന്റെ ബംഗളൂരുവിലെ വസതിയാണ് സുരേഷ് ഗോപി സന്ദര്‍ശിച്ചത്.
കഴിഞ്ഞ ദിവസം കേരളത്തില്‍നിന്നും ഏറ്റുവാങ്ങേണ്ടി വന്ന രാഷ്ട്രീയവേട്ടയാടലുകളില് കീഴടങ്ങാനൊന്നും തയ്യാറില്ലാത്ത ഒരു പോരാളിയെയാണ് സുരേഷ് ഗോപിയില്‍ കണ്ടതെന്നും അദ്ദേഹം പുതിയ അനുഭവത്തില്‍ നിന്നും അടുത്ത യുദ്ധത്തിനുള്ള ഊര്‍ജ്ജം സംഭരിക്കുകയായിരുന്നുവെന്നും ജന്മഭൂമി റിപ്പോര്‍ട്ടില്‍ പറയുന്നു.
താരത്തെ കണ്ട മേജര്‍ ഉണ്ണികൃഷ്ണന്റെ അമ്മ ധനലക്ഷ്മി ഉണ്ണികൃഷ്ണന് ഓടിയെത്തിയെന്നും സുരേഷ് ഗോപിയെ കെട്ടിപ്പുണര്ന്നുവെന്നും അവരുടെ കണ്ണുകള്‍ നനഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആണ്‍പെണ്‍ ഭേദമില്ലാത്ത, സാഹോദര്യത്തിന്റെ നിറവായിരുന്നു ആ ആലിംഗനത്തില്‍. പിന്നെ സുരേഷ് ഗോപി അവരെ കൂടെ നിര്‍ത്തി. വേദന മറന്ന് ഏതാനും നിമിഷങ്ങള്‍- റിപ്പോര്‍ട്ട് തുടര്‍ന്നു.
മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ബാംഗ്ലൂരിൽ വീട്ടിൽ സന്ദർശനം നടത്തി സുരേഷേട്ടൻ.... pic.twitter.com/91634e4mpv
— Nithin Babu (@Nithinbabu97) October 31, 2023