മുംബൈ- മുംബൈയില്‍ നിന്ന് ഓസ്‌ട്രേലിയയിലെ മെല്‍ബണിലേക്ക് എയര്‍ ഇന്ത്യ നേരിട്ട് ഫ്‌ളൈറ്റ് സര്‍വീസ് പ്രഖ്യാപിച്ചു. ഡിസംബര്‍ 15 മുതലാണ് പുതിയ സര്‍വീസ് ആരംഭിക്കുക.
ആഗോള വ്യോമ ഗതാഗത ശൃംഖല വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ വിമാന സര്‍വീസ് ആരംഭിക്കുന്നത്. ആഴ്ചയില്‍ മൂന്നു ദിവസമാണ് സര്‍വീസ് നടത്തുക. ഓസ്‌ട്രേലിയയിലെ വിക്‌ടോറിയ നഗരത്തിലേക്ക് വര്‍ഷത്തില്‍ 40,000 പേര്‍ക്ക് സഞ്ചരിക്കാന്‍ പാകത്തിലാണ് ഫ്‌ളൈറ്റ് സര്‍വീസ് സജ്ജീകരിച്ചിരിക്കുന്നത്.
നിലവില്‍ ഡല്‍ഹിയില്‍ നിന്നും മെല്‍ബണിലേക്കും സിഡ്‌നിയിലേക്കും ദിവസേന എയര്‍ ഇന്ത്യ വിമാന സര്‍വീസ് നടത്തുന്നുണ്ട്. ഓസ്‌ട്രേലിയയിലെ വിക്‌ടോറിയയില്‍ മാത്രം ഇന്ത്യന്‍ സമൂഹം രണ്ട് ലക്ഷത്തിലധികം വരുമെന്നാണ് കണക്കുകള്‍ പറയുന്നത്.
ഓസ്‌ട്രേലിയയിലുള്ള സുഹൃത്തുക്കളെയും ബന്ധുക്കളെയും സന്ദര്‍ശിക്കുന്നവരും ബിസിനസ് ആവശ്യത്തിനായി യാത്ര ചെയ്യുന്നവരും നിരന്തരമായി ആവശ്യത്തെ തുടര്‍ന്നതിനെ തുടര്‍ന്നാണ് ഇത്തരത്തിലൊരു സര്‍വീസ് പ്രഖ്യാപിച്ചത്.