Sorry, you need to enable JavaScript to visit this website.

VIDEO പ്രവാസിയുടെ വിവാഹം നടത്തി സൗദി മാധ്യമ പ്രവര്‍ത്തകന്‍

റിയാദ് - സ്വന്തം സ്‌പോണ്‍സര്‍ഷിപ്പിലുള്ള വിദേശ തൊഴിലാളിയുടെ വിവാഹം കെങ്കേമമായി നടത്തി സൗദി പൗരന്‍. സൗദി രീതിയിലാണ് വിവാഹാഘോഷം നടത്തിയത്. അണിഞ്ഞൊരുങ്ങിയ മണവാളന്‍ സ്‌പോണ്‍സറുടെ ഭാര്യാ വീട്ടിലാണ് ആദ്യം എത്തിയത്. പിന്നീട് സ്‌പോണ്‍സര്‍ സ്വന്തം കാറില്‍ തൊഴിലാളിയെ വിവാഹാഘോഷം നടക്കുന്ന ഇസ്തിറാഹയില്‍ എത്തിക്കുകയായിരുന്നു.
സ്‌പോണ്‍സര്‍ ക്ഷണിച്ച അതിഥികളും വിവാഹത്തില്‍ പങ്കെടുത്തു. പരമ്പരാഗത സൗദി വിവാഹത്തിലെതു പോലെ സൗദി വസ്ത്രവും (തോബ്) മേല്‍വസ്ത്രവും ശിരോവസ്ത്രവും വട്ടും ധരിച്ചാണ് മണവാളന്‍ ചടങ്ങുകളില്‍ പങ്കെടുത്തത്. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മാധ്യമപ്രവര്‍ത്തകനായ അബൂഉഖൈല്‍ ആണ് തന്റെ തൊഴിലാളിയുടെ വിവാഹ സ്വപ്‌നം സാക്ഷാല്‍ക്കരിച്ചത്.

@soooooo312 #ابوعقيل_يحقق_امنية_عامله_جاب_زوجة_عامله_و_زوجه_في_السعوديه #اكسبلورexplore #ابوعقيل_يحقق_امنية_عامله_بسعوديه #الشعب_الصيني_ماله_حل #القصيم_عنيزه #رفيحي ♬ الصوت الأصلي - قروب ابو عقيل

 

Latest News