മനാമ- ബഹ്റൈനില്‍ ശനിയാഴ്ച രാവിലെ മുതല്‍ കാണാതായ ഇമാമിന്റെ മൃതദേഹം തുണ്ടങ്ങളാക്കി കൃഷിയിടത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇബ്‌നുശദ്ദ മസ്ജിദിലെ ഇമാം ശൈഖ് അബ്ദുല്‍ജലീല്‍ ഹമൂദ് അല്‍സയ്യാദിയാണ് നിഷ്ഠുരമായി കൊല ചെയ്യപ്പെട്ടത്. ഏഷ്യന്‍ വംശജരായ ചിലരാണ് ഇമാമിനെ തട്ടിക്കൊണ്ടുപോയതെന്ന് തെളിഞ്ഞിട്ടുണ്ട്. കൃത്യത്തില്‍ പങ്കാളിയാണെന്ന് സംശയിക്കുന്ന ഒരാളെ അറസ്റ്റ് ചെയ്തതായി ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇയാള്‍ക്ക് 35 വയസ് പ്രായമുണ്ട്.
മക്കയിലേക്കുള്ള എല്ലാ റോഡുകളിലും
പരിശോധന; 10 വര്‍ഷത്തേക്ക് നാടുകടത്തും
പള്ളിയില്‍ ബാങ്ക് വിളിക്കുന്ന ബംഗ്ലാദേശ് സ്വദേശിയുമായുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം. ബംഗ്ലാദേശി നാട്ടുകാര്‍ക്കിടയില്‍ വിസ കച്ചവടം ചെയ്യുന്നത് അറിഞ്ഞ ശൈഖ് അല്‍സയ്യാദി ഇക്കാര്യം നീതിന്യായ മന്ത്രാലയത്തെയും മതകാര്യമന്ത്രാലയത്തിലും അറിയിച്ചിരുന്നു. തുടര്‍ന്ന് ജോലിയില്‍നിന്ന് പിരിച്ചുവിട്ടത് ബംഗ്ലാദേശുകാരനെ പ്രകോപിപ്പിച്ചിരുന്നു.
രണ്ട് ദിവസത്തിനകം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ശൈഖിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ശനിയാഴ്ച പ്രഭാത നമസ്‌കാരത്തിന് ശേഷമാണ് ശൈഖ് ഹമൂദ് അല്‍സയ്യാദിയെ കാണാതാവുന്നത്. സുരക്ഷാവിഭാഗം ഊര്‍ജിതമായി അന്വേഷിച്ചുവെങ്കിലും സക്‌റാബ് ഏരിയയിലെ കൃഷിയിടത്തില്‍ ചാക്കുകളില്‍ ഉപേക്ഷിച്ച മൃതദേഹ ഭാഗങ്ങളാണ് കണ്ടെത്താന്‍ കഴിഞ്ഞത്.