തിരുവനന്തപുരം- മാധ്യമ പ്രവര്‍ത്തകയോട് നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അത്തരത്തിലൊരു പെരുമാറ്റം ഉണ്ടാകാന്‍ പാടില്ലായിരുന്നുവെന്നും തെറ്റാണെന്ന് തോന്നിയതുകൊണ്ടാണ് അദ്ദേഹത്തിന് ക്ഷമ ചോദിക്കേണ്ടി വന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തില്‍ വലിയ മനോവിഷമം അവര്‍ക്കുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പൊതുസമൂഹം വേണ്ട രീതിയില്‍ അതിന് പ്രതികരിച്ച് കഴിഞ്ഞിട്ടുണ്ട്. ഒരു തരത്തിലും അങ്ങനെ ഒരു രീതിയില്‍ അദ്ദേഹം പെരുമാറാന്‍ പാടില്ലായിരുന്നു. അതുകൊണ്ടാണല്ലോ തെറ്റാണെന്ന് തോന്നി അദ്ദേഹത്തിന് ക്ഷമ ചോദിക്കേണ്ട അവസ്ഥയില്‍ എത്തിയത്. ക്ഷമകൊണ്ട് മാത്രം വിധേയായ യുവതി അത് തീര്‍ക്കാനല്ല തയാറാകുന്നത്. കാരണം അത്രമാത്രം മനോവേദന അവര്‍ക്കുണ്ടായിട്ടുണ്ട് എന്നാണ് അത് കാണിക്കുന്നത്. ഇതൊക്കെ മനസിലാക്കിക്കൊണ്ട് ഇടപെടാന്‍ ഇതപോലെയുളളയാളുകള്‍ തയാറാകേണ്ടതുണ്ടെന്ന് അവര്‍ ഓര്‍ക്കുന്നത് നല്ലതാണ് -മുഖ്യമന്ത്രി പറഞ്ഞു.