കൊച്ചി- മലപ്പുറത്ത് ഹമാസ് നേതാവ് നടത്തിയ പ്രസംഗത്തിന് എതിരെ കേസെടുക്കാൻ വകുപ്പില്ലെന്ന് പോലീസ് വ്യക്തമാക്കി. ഹമാസിനെ ഭീകരസംഘടനയായി ഇന്ത്യയും ഐക്യരാഷ്ട്ര സഭയും പ്രഖ്യാപിച്ചിട്ടില്ലെന്നും പ്രസംഗത്തിൽ രാജ്യദ്രോഹമില്ലെന്നും പോലീസ് റിപ്പോർട്ട് നൽകി. കഴിഞ്ഞ ദിവസം മലപ്പുറത്ത് സോളിഡാരിറ്റി സംഘടിപ്പിച്ച പരിപാടിയാണ് ഹമാസ് ഖത്തർ നേതാവ് ഖാലിദ് മിഷേൽ ഓൺലൈനായി സംസാരിച്ചത്. ഇതിന്റെ പേരിൽ കേസെടുക്കണമന്ന് ആവശ്യപ്പെട്ട് ചിലർ പോലീസിനെ സമീപിച്ചിരുന്നു. ഖാലിദ് മിഷേലിന്റെ അറബി പ്രസംഗത്തിന്റെ പരിഭാഷയും പോലീസ് പരിശോധിച്ചു. ഇതിൽ രാജ്യദ്രോഹ പരാമർശമില്ലെന്നാണ് കണ്ടെത്തൽ. ഖാലിദ് മിഷേലിന്റെ പ്രസംഗത്തിന് എതിരെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരു്‌നു.