പത്തനംതിട്ട- ബിഗ്‌ബോസ് ഫെയിം ഡോ. രജിത് കുമാര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് തെരുവു നായയുടെ കടിയേറ്റു. പത്തനംതിട്ട നഗരത്തില്‍ രാവിലെയാണ് നായയുടെ ആക്രമണം.
പത്തനംതിട്ടയില്‍ മൂന്നിടങ്ങളിലായാണ് തെരുവുനായ ആക്രമണം ഉണ്ടായത്. രാവിലെ ഏഴ്മണിയോടെ കുമ്പഴയില്‍ വെച്ച് മലയാലപ്പുഴ സ്വദേശി രാജു എന്നയാള്‍ക്ക് നായയുടെ കടിയേറ്റു പിന്നീട് കണ്ണങ്കര ഭാഗത്ത് വെച്ച് മുരുകന്‍ എന്ന ഇതര സംസ്ഥാന തൊഴിലാളിക്ക് നായയുടെ കടിയേറ്റു.
സിനിമാ ഷൂട്ടിംഗിനെത്തിയതായിരുന്നു ഡോ. രജിത് കുമാര്‍. എട്ട് മണിക്ക് പത്തനംതിട്ട നഗരത്തിലെ അയ്യപ്പക്ഷേത്രത്തിനടുത്ത് വെച്ചാണ് അദ്ദേഹത്തിന് കടിയേറ്റത്. പ്രഭാതസവാരിക്കിടെയായിരുന്നു സംഭവം.
നായയുടെ ആക്രമണത്തില്‍ കടിയേറ്റ മൂന്ന് പേരും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തി പ്രതിരോധ വാക്‌സിന്‍ എടുത്തു. മൂവരെയും കടിച്ചത് ഒരേ നായയാണ് എന്നാണ് കരുതുന്നത്.