Sorry, you need to enable JavaScript to visit this website.

ബസിൽ യുവതിക്കുനേരെ ലൈംഗികാതിക്രമം; കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിലെ സെക്ഷൻ ഓഫീസർ അറസ്റ്റിൽ

(കുറ്റിപ്പുറം) മലപ്പുറം - കെ.എസ്.ആർ.ടി.സി ബസിൽ വച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിന് സർക്കാർ ജീവനക്കാരൻ അറസ്റ്റിൽ. കാലിക്കറ്റ് സർവകലാശാലയിലെ സെക്ഷൻ ഓഫീസർ അങ്കമാലി വേങ്ങൂർ സ്വദേശി ഈട്ടുരുപ്പടി റെജി (51) ആണ് അറസ്റ്റിലായത്. 
 തൃശൂർ-കോഴിക്കോട് റൂട്ടിലോടുന്ന കെ.എസ്.ആർ.ടി.സി ബസിൽ ഇന്ന് രാവിലെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. 28-കാരിയായ യുവതിയോട് തൊട്ടുരുമ്മി ലൈംഗികാതിക്രമത്തിന് പലതവണ ശ്രമിക്കുകയായിരുന്നു. തുടർന്ന് യുവതി തനിക്കുണ്ടായ ദുരനുഭവം ബസ് ജീവനക്കാരോട് പറയുകയായിരുന്നു. ജീവനക്കാർ പോലീസ് കൺട്രോൾ റൂമിൽ വിവരമറിയിക്കുകയായിരുന്നു. ശേഷം ബസ് കുറ്റിപ്പുറത്ത് എത്തിയപ്പോൾ പോലീസെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

Latest News