കൊച്ചി - കളമശ്ശേരി സ്‌ഫോടനത്തിൽ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ള 17 പേരിൽ മരിച്ച ലിബിനയുടെ അമ്മയും സഹോദരനും ഉൾപ്പെടെ നാലു പേരുടെ നില അതീവ ഗുരുതരമാണെന്നും ഇതിൽ രണ്ടുപേർ വെന്റിലേറ്ററിലാണെന്നും ആരാഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു.
സംഭവസ്ഥലത്ത് കൊല്ലപ്പെട്ട സ്ത്രീയുടെ ഡി.എൻ.എ പരിശോധന നടത്തും. മൂന്ന് മൃതദേഹങ്ങളുടേയും പോസ്റ്റ്‌മോർട്ടം ഒരേസമയമം നടക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. മരിച്ച കുട്ടിയുടെ സഹോദരന് 60 ശതമാനവും അമ്മക്ക് 50 ശതമാനവും പൊള്ളലേറ്റിട്ടുണ്ട്. ചികിത്സയിലുള്ള മറ്റുള്ളവരുടെ ആരോഗ്യനില ഗുരുതരമല്ലെന്നും മന്ത്രി പറഞ്ഞു.