Sorry, you need to enable JavaScript to visit this website.

സര്‍വ്വീസ് ബോട്ട് വള്ളത്തിലിടിച്ചുണ്ടായ അപകടത്തില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കായലില്‍ കാണാതായി

കോട്ടയം - സര്‍വ്വീസ് ബോട്ട് വള്ളത്തിലിടിച്ചുണ്ടായ അപകടത്തില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കായലില്‍ കാണാതായി. കോട്ടയം ജില്ലയിലെ അയമനം കരീമഠത്തില്‍ ആണ് സംഭവം. വള്ളത്തില്‍ സഞ്ചരിച്ചിരുന്ന അനശ്വര എന്ന ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ ആണ് കാണാതായത്. വാഴപ്പറമ്പില്‍ രതീഷിന്റെയും രേഷ്മയുടേയും മകളാണ് അനശ്വര. അമ്മയ്ക്കും ഇളയ സഹോദരിക്കുമൊപ്പം സ്‌കൂളിലേക്ക് പോകുകയായിരുന്നു അനശ്വര. ഇടിയുടെ ആഘാതത്തില്‍ അനശ്വര വെള്ളത്തിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഇളയ കുട്ടിയും അമ്മയും അത്ഭുതകരമായി രക്ഷപ്പെട്ടു. കരിമഠം പെണ്ണാര്‍ത്തോട് കോലടിച്ചിറ ബോട്ട് ജെട്ടിക്ക് സമീപത്താണ് അപകടം നടന്നത്. മണിയാപറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്നു സര്‍വീസ് ബോട്ട് ആണ് വള്ളത്തില്‍ ഇടിച്ചത്. ഫയര്‍ ഫോഴ്സിന്റെയും പൊലീസിന്റേയും നാട്ടുകാരുടെയും നേതൃത്വത്തില്‍ അനശ്വരക്കായി തിരച്ചില്‍ തുടരുകയാണ്.

 

Latest News