Sorry, you need to enable JavaScript to visit this website.

കളമശ്ശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ സര്‍വ്വ കക്ഷി യോഗത്തിന്റെ ആഹ്വാനം

തിരുവനന്തപുരം - കളമശ്ശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സമാധാനം നിലനിര്‍ത്താന്‍  മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷിയോഗത്തില്‍ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടായി പ്രമേയം പാസ്സാക്കി.  സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും അന്തരീക്ഷം ജീവന്‍ കൊടുത്തും നിലനിര്‍ത്തുമെന്നും, അതാണ് കേരളത്തിന്റെ പാരമ്പര്യമെന്നുമാണ് പ്രമേയത്തിലുള്ളത്. ഒറ്റപ്പെട്ട സംഭവങ്ങളെ മുന്‍നിര്‍ത്തി കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യം തകര്‍ക്കാന്‍ ശ്രമം നടക്കുകയാണ്.  രാജ്യവിരുദ്ധവും സമൂഹവിരുദ്ധവുമായ ദുഷ്ടലാക്ക് തിരിച്ചറിയാനുള്ള ജാഗ്രത ഓരോ മനുഷ്യനും ഉണ്ടാകണമെന്നും പ്രമേയത്തില്‍ പറയുന്നു. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. സര്‍വ്വ ക,്ഷി യോഗത്തിലേക്ക് എല്ലാ പാര്‍ട്ടികളുടേയും പ്രതിനിധികളേയും ക്ഷണിച്ചിരുന്നു. േേയാഗം അവസാനിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി കളമശ്ശേരിയിലേക്ക് തിരിച്ചതായാണ് വിവരം. 

 

Latest News