തിരുവനന്തപുരം-കളമശ്ശേരി യഹോവസാക്ഷികളുടെ സമ്മേളനത്തില്‍ സ്‌ഫോടനമുണ്ടായ സംഭവത്തെത്തുടര്‍ന്ന് മാധ്യമങ്ങള്‍ സ്വീകരിച്ച നിലപാടിനെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പോസിറ്റീവായ നിലപാടാണ് മാധ്യമങ്ങള്‍ പൊതുവേ സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഞായറാഴ്ച രാത്രി മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
'മാധ്യമങ്ങളുടെ പൊതുവായ പ്രതികരണം സ്വാഗതാര്‍ഹമായ രീതിയിലാണ്. പോസിറ്റീവായ നിലപാടാണ് പൊതുവേ മാധ്യമങ്ങള്‍ സ്വീകരിച്ചുകണ്ടത്. മൊത്തത്തില്‍ ആരോഗ്യകരമായ സമീപനമാണ് കേരളം ഇക്കാര്യത്തില്‍ സ്വീകരിച്ചത്. അതിന് പ്രത്യേകമായി നന്ദി രേഖപ്പെടുത്തുകയാണ്- മുഖ്യമന്ത്രി പറഞ്ഞു.