കൊച്ചി- കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ വാർഷിക കൺവെൻഷനിലുണ്ടായ ബോംബ് സ്ഫോടനത്തിൽ മരണം രണ്ടായി. തൊടുപുഴ സ്വദേശി കുമാരി (53) ആണ് മരിച്ചത്.
ബോംബ് സ്ഫോടനത്തിൽ രാവിലെ ഒരു സ്ത്രീ മരിച്ചതായി സ്ഥിരീകരിച്ചിരുന്നു. ഈ സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. രണ്ടായിരത്തോളം പേർ പങ്കെടുത്ത കൺവെൻഷനിലുണ്ടായ സ്ഫോടനത്തിൽ 52 പേർക്ക് പരിക്കേറ്റു. 12 വയസ്സുകാരിയുൾപ്പെടെ ആറുപേരുടെ സ്ഥിതി ഗുരുതരമാണ്.