Sorry, you need to enable JavaScript to visit this website.

VIDEO- ബോംബ് വെച്ചത് ഡൊമനിക് മാര്‍ട്ടിന്‍, ഇതിനുള്ള കാരണങ്ങളെക്കുറിച്ച് ഇയാള്‍ പറയുന്ന വീഡിയോ പുറത്ത്

തൃശൂര്‍ - കളമശ്ശേരി ബോംബ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കൊടകര പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ കൊച്ചി സ്വദേശി 48 വയസ്സുകാരനായ ഡൊമനിക് മാര്‍ട്ടിനെ പോലീസ് ചോദ്യം ചെയ്യുന്നതിനിടെ ഇയാളുടെ ഫെയ്ബുക്ക് ലൈവ് വീഡിയോ പുറത്തു വന്നു. യഹോവ സാക്ഷികളുടെ യോഗത്തില്‍ ബോംബ് വെയ്ക്കാനുണ്ടായ കാരണങ്ങള്‍ വീഡിയോയിയില്‍ വിശദീകരിക്കുന്നു. ബോംബ് വെച്ചത് താനെന്നാണെന്നാണ് ഇയാള്‍ വീഡിയോയില്‍ അവകാശപ്പെടുന്നത്. സ്‌ഫോടനം നടത്തിയത് യഹോവ സാക്ഷികളോടുള്ള എതിര്‍പ്പ് മൂലമാണെന്നും 16 വര്‍ഷമായി യഹോവ സാക്ഷികളില്‍ അംഗമാണെന്നും ഡൊമിനിക് അവകാശപ്പെട്ടു. യഹോവാ സാക്ഷികള്‍ രാജ്യദ്രോഹ സംഘടനയെന്ന് ആറു വര്‍ഷം മുന്‍പ് തിരിച്ചറിഞ്ഞുവെന്നും മറ്റുള്ളവര്‍ എല്ലാം നശിച്ചുപോകുമെന്നാണ് അവരുടെ പ്രചാരണമെന്നും തെറ്റായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നവരെ നിയന്ത്രിച്ചില്ലെങ്കില്‍ തന്നെ പോലുള്ള സാധാരണക്കാര്‍ പ്രതികരിക്കുമെന്നും ഡൊമിനിക് വീഡിയോയില്‍ പറയുന്നു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുകയാണെന്നും കീഴടങ്ങാന്‍ സ്റ്റേഷനിലേക്ക് പോകുന്നുവെന്നും പറഞ്ഞാണ് വീഡിയോ അവസാനിക്കുന്നത്. എങ്ങനെ സ്‌ഫോടനം നടത്തിയെന്നത് മാധ്യമങ്ങള്‍ കാണിക്കരുതെന്നും ഡൊമിനിക് വീഡിയോയില്‍ പറയുന്നുണ്ട്. 

വീഡിയോ കാണാം

 

Latest News