കൊച്ചി - കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ സമ്മേളന സ്ഥത്തുണ്ടായ സ്‌ഫോടനത്തില്‍ ഒരു നീലക്കാറിനെ ചുറ്റിപ്പറ്റി അന്വേഷണം. സ്‌ഫോടനം നടക്കുന്നതിന് തൊട്ടു മുന്‍പ് ഇവിടെ നിന്ന് പുറത്തേക്ക് പോയ ഒരു കാറിനെ പറ്റിയാണ് അന്വേഷണം. ഈ കാര്‍ കസ്റ്റഡിയിലെടുത്തതായും സ്ഥരീകരിക്കാത്ത വിവരങ്ങളുണ്ട്. കണ്‍വെന്‍ഷന്‍ കേന്ദ്രത്തിലെ സിസിടിവി ദൃശ്യങ്ങളും പുറത്തുള്ള ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു വരികയാണ്. ഇന്ന് രണ്ടായിരത്തിലേറെ ആളുകളാണ് മുന്ന് ദിവസമായി നടന്നു വരുന്ന സമ്മേളനത്തില്‍ പങ്കെടുത്തത്. സ്‌ഫോടനത്തില്‍ ഒരാള്‍ മരിക്കുകയും 35 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇതില്‍ അഞ്ച് പേരുടെ നില ഗുതരമാണ്. ഇവര്‍ക്ക് അറുപത് ശതമാനത്തിലേറെ പരിക്കേറ്റിട്ടുണ്ട്.