കൊച്ചി - കളമശ്ശേരി ബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കേരളമാകെ പരിശോധന. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളും ജാഗ്രത പുലര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേരളത്തില്‍ പ്രാര്‍ത്ഥന കേന്ദ്രങ്ങളിലും റെയില്‍വേ സ്റ്റേഷനുകളിലും ആളുകള്‍ കൂടുന്ന മറ്റ് സ്ഥലങ്ങളിലുമെല്ലാം പരിശോധന നടക്കുന്നുണ്ട്. വാഹന പരിശോധന സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നുണ്ട്. സംഭവത്തിന് പിന്നില്‍ തീവ്രവാദ സംഘങ്ങളാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്.