Sorry, you need to enable JavaScript to visit this website.

കളമശ്ശേരിയിലെ സ്‌ഫോടനത്തിന് കാരണം ടിഫിന്‍ ബോക്‌സില്‍ സൂക്ഷിച്ച ബോംബ് എന്ന് നിഗമനം

കൊച്ചി -  കളമശ്ശേരിയില്‍ ഒരാളുടെ മരണത്തിനും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കാനും ഇടയാക്കിയ സ്‌ഫോടനത്തിന് കാരണം ടിഫിന്‍ ബോക്‌സില്‍ സൂക്ഷിച്ച ബോംബ് ആണെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. ഇതിന്റെ അവശിഷ്ടങ്ങള്‍ സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഐ ഇ ഡി എന്ന വസ്തുവാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്ന് സംസ്ഥാന പോലീസ് മേധാവി പറഞ്ഞു.  സ്‌ഫോടനം സംബന്ധിച്ച അന്വേഷണം എന്‍ ഐ എ ഏറ്റെടുക്കും. ദല്‍ഹിയില്‍ നിന്നുള്ള എന്‍ ഐ എ സംഘം കളമശ്ശേരിയിലെത്തുമെന്നാണ് വിവരം. കളമശ്ശേരിയിലെ സാമ്ര ഇന്റര്‍നാഷനല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ ഇന്ന് രാവിലെയാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 35 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഹാളിലെ മൂന്ന് സ്ഥലങ്ങളിലാണ് സ്‌ഫോടനം നടന്നതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. 

 

Latest News