തിരുവനന്തപുരം-ഹെവി വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിനായി നവംബര്‍ 1 മുതല്‍ സീറ്റ് ബെല്‍റ്റും ക്യാമറയും നിര്‍ബന്ധമാക്കി. ഹെവി വാഹനങ്ങളുടെ ഡ്രൈവറും ഡ്രൈവറുടെ കൂടെ മുന്‍സീറ്റില്‍ യാത്ര ചെയ്യുന്നവരും സീറ്റ് ബെല്‍റ്റ് ധരിച്ചിരിക്കണമെന്നാണ് നിര്‍ദേശം.
വാഹന ഉടമകള്‍ തന്നെയാണ് ഇത്തരത്തില്‍ ഒരു ആവശ്യവുമായി ഗതാഗത മന്ത്രിയെ സമീപിച്ചത്. ഇതാണ് ഇപ്പോള്‍ ഗതാഗത വകുപ്പ് ഉത്തരവിട്ടിരിക്കുന്നത്.
കേന്ദ്ര നിയമം ബാധകമാകുന്ന തരത്തില്‍ ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിരിക്കണം. ഡ്രൈവര്‍ കൂടെ മുന്‍നിരയില്‍ ഇരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിച്ചിരിക്കണമെന്നാണ് ഗതാഗതമന്ത്രി ഉത്തരവില്‍ പറയുന്നത്. ക്യാമറകള്‍ അകത്തും പുറത്തും ഘടിപ്പിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.