ജിദ്ദ- കനത്ത മഴയുടെ പശ്ചാതലത്തിൽ കൂടുതൽ പ്രദേശങ്ങളിൽ സൗദി വിദ്യാഭ്യാസ വകുപ്പ് അവധി പ്രഖ്യാപിച്ചു. ജിദ്ദ, റാബിഗ്, ഖുലൈസ് എന്നിവടങ്ങളിലെ സ്‌കൂളുകൾക്ക് നേരത്തെ അവധി നൽകിയിരുന്നു. ഇതിന് പുറമെ, മക്ക, ഖുൻഫുദ എന്നിവിടങ്ങളിലെ കലാലയങ്ങൾക്കും അവധി നൽകി. മദ്‌റസത്തി പ്ലാറ്റ്‌ഫോം വഴിയായിരിക്കും സ്‌കൂൾ പ്രവർത്തിക്കുക. ദേശീയ കാലാവസ്ഥാ കേന്ദ്രത്തിൽ നിന്ന് ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. മക്ക, ജിദ്ദ എന്നിവടങ്ങളിൽ ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ്് നൽകിയിട്ടുണ്ട്.
ജിദ്ദ യൂനിവേഴ്‌സിറ്റിയും ജിദ്ദ കിംഗ് അബ്ദുൽ അസീസ് യൂനിവേഴ്‌സിറ്റിയും നാളെ അവധി പ്രഖ്യാപിച്ചു. വിദ്യാർഥികൾക്ക് ഡിസ്റ്റൻസ് രീതിയിൽ ക്ലാസ് നടക്കുമെന്ന് സർവകലാശാലകൾ അറിയിച്ചു. ജുമൂം, ബഹ്‌റ, അൽകാമിൽ എന്നിവിടങ്ങളിലെ സ്‌കൂളുകൾക്ക് മക്ക വിദ്യാഭ്യാസ വകുപ്പും ഖുൻഫുദയിലെ സ്‌കൂളുകൾക്ക് ഖുൻഫുദ വിദ്യാഭ്യാസ വകുപ്പും അവധി പ്രഖ്യാപിച്ചു.