Sorry, you need to enable JavaScript to visit this website.

കുമ്പളയിൽ വിദ്യാർത്ഥിനികൾ ബസ് തടഞ്ഞ വീഡിയോ ഉപയോഗിച്ച് വർഗീയ പ്രചാരണം; ഡി.ജി.പിക്ക് പരാതി നൽകി

കാസർകോട്- കാസർകോട് കുമ്പളയിൽ വിദ്യാർത്ഥിനികൾ ബസ് തടയുന്ന വീഡിയോ ഉപയോഗിച്ച് സോഷ്യൽ മീഡിയകളിൽ വർഗീയത പരത്തുന്ന രീതിയിൽ പ്രചരണം. ബസ് നിർത്താത്തതിനെ ചൊല്ലി സമരം നടത്തിയ വിദ്യാർത്ഥിനികൾ ബസ്സിനകത്തുള്ള യാത്രക്കാരോട്  സംസാരിക്കുന്ന വീഡിയോ ആണ് ദുഷ്പ്രചരണത്തിന് ഉപയോഗിച്ചത്. കുമ്പളയിലെ സ്വകാര്യ കോളേജിലെ വിദ്യാർത്ഥിനികൾ ആയിരുന്നു സമരം നടത്തിയത്. സമരം ബസ്സിനകത്തുള്ള വീട്ടമ്മ ചോദ്യം ചെയ്തപ്പോൾ വിദ്യാർഥിനികൾ നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയകളിൽ വർഗീയ വിദ്വേഷം പരത്തുന്ന തരത്തിൽ വ്യാഖ്യാനിച്ചത്. വിഷയത്തിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാവ് അഡ്വക്കറ്റ് ജെ എസ് അഖിൽ സംസ്ഥാന ഡിജിപിക്ക് പരാതി നൽകി. പരിശോധിച്ചേ നടപടി എടുക്കണം എന്നാണ് ആവശ്യം. ബസിലെ യാത്രക്കാരിയായ  ഇതര മതസ്ഥരോട് ബുർഖ ധരിക്കാൻ നിർബന്ധിക്കുന്നു എന്നാണ് വ്യാജ പ്രചരണം. ഒരു കൂട്ടം വിദ്യാർത്ഥിനികൾ  ബസ്സിലെ സീറ്റിൽ ഇരുന്നിരുന്ന പ്രായമായ സ്ത്രീയോട്  സ്‌റ്റോപ്പ് അനുവദിക്കാത്തത് സംബന്ധിച്ച് തർക്കിക്കുന്ന 51 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ആണ് ദുഷ്പ്രചരണത്തിനായി ഉപയോഗിച്ചത്. ബുർഖ ധരിക്കാതെ ബസ്സിൽ കയറിയ ഈ സ്ത്രീയെ വിദ്യാർത്ഥിനികൾ ശകാരിക്കുന്നു എന്നായിരുന്നു വിദ്വേഷ പ്രചാരണം. ബുർഖ ധരിക്കാത്ത സ്ത്രീകൾ ബസ്സിൽ കയറുന്നത്  മുസ്ലിം സ്ത്രീകൾ ആഗ്രഹിക്കുന്നില്ലെന്നും ഇസ്ലാമിക നിയമപ്രകാരം ഇതിന്റെ പേരിൽ ഇതര മതസ്ഥരെ ഉപദ്രവിക്കുന്നു എന്നുമായിരുന്നു പ്രചരണം.
അതേസമയം ബസ് നിർത്താത്ത സംഭവത്തിൽ വിശദീകരണവുമായി ബസ്സുടമകൾ രംഗത്തെത്തിയിട്ടുണ്ട്. സമരം നടത്തിയതിന് 100 മീറ്റർ അകലെ സ്‌റ്റോപ്പ് ഉണ്ടെന്നും  കോളേജിനു മുന്നിൽ ആർടിഒ സ്‌റ്റോപ്പ് അനുവദിച്ചാൽ ബസ്സ് നിർത്തുമെന്നുമാണ് ബസ് ഉടമകൾ അറിയിച്ചത്. സ്‌റ്റോപ്പ് ഇല്ലാത്ത സ്ഥലത്ത് നിർത്തണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തിയ വിദ്യാർത്ഥിനികൾക്ക് എതിരെ  നിയമനടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബസ് ഉടമകളും പോലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ ബുർക്കാ ധരിക്കാത്തതിന്റെ പേരിൽ ബസ്സിൽ അത്തരമൊരു സംഭവം  ഉണ്ടായിട്ടേ ഇല്ലെന്നാണ്  പോലീസും പറയുന്നത്. വിദ്യാർഥിനികൾ തർക്കിച്ചത് ബസ്സിന് സ്‌റ്റോപ്പ് അനുവദിക്കാത്ത പ്രശ്‌നത്തെ ചൊല്ലിയാണെന്നും പോലീസ് വ്യക്തമാക്കി.
 

Latest News