Sorry, you need to enable JavaScript to visit this website.

'കോളജ് വിദ്യാർത്ഥിയെ നഗ്നനാക്കി ജനനേന്ദ്രിയത്തിൽ ചവിട്ടി'; എ.ബി.വി.പി പ്രവർത്തകർക്കെതിരെ പരാതി

തിരുവനന്തപുരം - എ.ബി.വി.പി പ്രവർത്തകർ കോളജ് വിദ്യാർത്ഥിയെ വിവസ്ത്രനാക്കി ജനനേന്ദ്രിയത്തിൽ ചവിട്ടിയതായി പരാതി. തിരുവനന്തപുരം ധനുവച്ചപുരം കോളേജിലെ ഒന്നാം വർഷ ബി.എ വിദ്യാർത്ഥി ബി.ആർ നീരജിനെയാണ് ക്രൂരമായി മർദ്ദിച്ചത്. എ.ബി.വി.പിയുടെ പരിപാടിയിൽ പങ്കെടുക്കാത്തതാണ് മർദ്ദനത്തിന് കാരണമെന്നാണ് പറയുന്നത്.
 വ്യാഴാഴ്ച ഉച്ചയോടെ കോളജിനുള്ളിൽ വെച്ചാണ് സംഭവം. എ.ബി.വി.പിയുടെ സീനിയർ വിദ്യാർത്ഥികളാണ് മർദ്ദിച്ചത്. മർദ്ദനത്തിനിടെ നഗ്നനാക്കി ജനനേന്ദ്രിയത്തിൽ ചവിട്ടിയതായും കുടുംബം പോലീസിൽ നൽകിയ പരാതിയിലുണ്ട്. സംഭവത്തെക്കുറിച്ച് പരാതിപ്പെട്ടാൽ സ്ത്രീപീഡന കേസിൽ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും വിദ്യാർത്ഥി പറഞ്ഞു. കാലിനും കഴുത്തിനുമടക്കം പരുക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ വിദ്യാർത്ഥിയിപ്പോൾ വീട്ടിൽ കിടപ്പിലാണ്. സംഭവത്തിൽ കേസെടുത്ത് അന്വേഷിച്ച് വരികയാണെന്ന് പാറശാല പോലീസ് പറഞ്ഞു.
 

Latest News