പടന്ന- ഐ.സി.ടി ഇംഗ്ലീഷ് സ്കൂളിലെ എ.ഐ ഇൻറഗ്രേറ്റഡ് ഐ.ടി ലാബ് ഉദ്ഘാടനം പ്രമുഖ സംരംഭകനും, വിദ്യാഭ്യാസ പ്രവർത്തകനുമായ സി.പി മുഹമ്മദ് അൻസാരി നിർവ്വഹിച്ചു.
വളർന്നുവരുന്ന വിദ്യാഭ്യാസ പ്രവണതകൾക്കനുസൃതമായി പുതുതലമുറയെ ശാക്തീകരിക്കുക എന്ന ഐ.സി.ടി യുടെ പ്രഖ്യാപിത ദൗത്യമാണ് എ.ഐ ഇൻറഗ്രേറ്റഡ് ഐ.ടി ലാബിലൂടെ നിർവ്വഹിക്കപ്പെടുന്നതെന്ന് മുഖ്യപ്രഭാഷണം നിർവഹിച്ച ഐ.സി.ടി ചെയർമാൻ വി.എൻ ഹാരിസ് പറഞ്ഞു. എ.ഐ- റോബോട്ടിക് ക്ലബ്ബിന്റെ ഉദ്ഘാടനം സ്കൂൾ മുൻ മാനേജിംഗ് ഡയറക്ടർ ടി.കെ.എം അബ്ദുൽ ഖാദർ നിർവ്വഹിച്ചു.
എ.ഐ പരിശീലകൻ സുഹൈർ സിരിയസ്, കൗൺസിലറും, സൈക്കോതെറാപിസ്റ്റുമായ ഹാരിസ് മഹ്മൂദ് എന്നിവർ ക്ലാസെടുത്തു.
ഐ.സി.ടി വൈസ് ചെയർമാൻ പി.സി മുഹമ്മദ് റഫീഖ്, മാനേജർ ടി.എം.എ അബ്ദുൽ റഷീദ്, ഐ.സി.ടി യു.എ.ഇ ചാപ്റ്റർ സെക്രട്ടറി എം.കെ ഷാനവാസ്, പി.ടി.എ പ്രസിഡന്റ് എൽ.കെ ഉബൈന, മോണ്ടിസോറി പി.ടി.എ പ്രസിഡന്റ് ടി.എം.സി സഹീറ, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ പി.സി അഹമ്മദ്, ബി.എസ് ഖാലിദ് ഹാജി, പി.പി അബ്ദുൽ റഹ്മാൻ എന്നിവർ സംസാരിച്ചു. ഐ.സി.ടി സെക്രട്ടറി ടി.കെ അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ യു.സി മുഹമ്മദ് സാദിഖ് സ്വാഗതവും അക്കാദമിക് കോഡിനേറ്റർ എം.കെ.സി ഇർഫാന നന്ദിയും പറഞ്ഞു.
കണ്ണൂർ മേഖലാ കിഡ്സ് ഫെസ്റ്റിൽ ഓവറോൾ റണ്ണർ അപ്പ് നേടിയ സ്കൂൾ വിദ്യാർത്ഥികളേയും, പരിശീലകരായ അദ്ധ്യാപികമാരേയും പരിപാടിയിൽ അനുമോദിച്ചു.