റിയാദ് - സൗദി പൗരന്റെ കാറിന്റെ ചില്ല് അടിച്ചു തകർത്ത രണ്ടംഗ സംഘത്തെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. സൗദി യുവാക്കളാണ് അറസ്റ്റിലായത്. കാറുടമയുമായുള്ള തർക്കത്തെ തുടർന്നാണ് സംഘം ചില്ലുകൾ അടിച്ചു തകർത്തത്. ചോദ്യം ചെയ്യൽ അടക്കമുള്ള നിയമാനുസൃത നടപടികൾ പൂർത്തിയാക്കി ഇരുവരെയും പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പോലീസ് അറിയിച്ചു.